കർണാടക സർക്കാരിനെ വിമർശിച്ച് ആര്‍ച്ച്‌ ബിഷപ്പ് പീറ്റര്‍ മച്ചാഡോ 

ബെംഗളൂരു: കര്‍ണാടകയിലെ മുസ്‍ലിംകള്‍ക്കെതിരായ ആക്രമണങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് ബെംഗളൂരു മെട്രോപൊളിറ്റന്‍ ആര്‍ച്ച്‌ ബിഷപ്പ് പീറ്റര്‍ മച്ചാഡോ.

മുസ്‌ലിംകളെ ദ്രോഹിക്കുന്നത് തടയാതെ സര്‍ക്കാര്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്. കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്ന ആര്‍ച്ച്‌ ബിഷപ്പ് സംസ്ഥാനത്ത് പീഡനം നേരിടുന്ന മുസ്‍ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കര്‍ണാടകയില്‍ ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കണമെന്നും ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെടുന്ന സമയത്താണ് ആര്‍ച്ച്‌ ബിഷപ്പിന്റെ ഐക്യദാര്‍ഢ്യ പ്രസ്താവന. അടുത്തിടെ, ചില ഹിന്ദു ക്ഷേത്ര കമ്മിറ്റികളും ഉത്സവസമയങ്ങളില്‍ കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്‍ലിം കച്ചവടക്കാരെ തടഞ്ഞിരുന്നു.

  വിജയും സംഗീതയും ഒന്നിക്കുന്നു

ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് മാത്രമെ സംസ്ഥാന സര്‍ക്കാറിന് നല്ല ഭരണം കാഴ്ചവെക്കാന്‍ കഴിയൂ” എന്ന് കര്‍ണാടകയുടെ മതപരിവര്‍ത്തന വിരുദ്ധ ബില്ല് മതസ്വാതന്ത്ര്യത്തിനുള്ള കര്‍ണാടക സംരക്ഷണ ബില്‍ 2021 ന് എതിരായ പ്രതിഷേധത്തിന്റെ മുന്‍നിരയിലുള്ള ആര്‍ച്ച്‌ ബിഷപ്പ് പറ‍ഞ്ഞു. സംസ്ഥാനത്തെ ക്രൈസ്തവരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ് മതപരിവര്‍ത്തന വിരുദ്ധ ബില്‍ എന്ന് ആര്‍ച്ച്‌ ബിഷപ്പ് പ്രതികരിച്ചു.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

ഭൂരിപക്ഷത്തെ മാത്രമല്ല, സമൂഹനിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ന്യൂനപക്ഷങ്ങളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്ന് ആര്‍ച്ച്‌ ബിഷപ്പ് ഊന്നിപ്പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
[masterslider id="10"]

Related posts