ഏപ്രില്‍ 26ന് ആര്‍ച്ച്‌ ബിഷപ് വസതിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കും 

ബെംഗളൂരു: മുസ്‍ലിംങ്ങളോടുള്ള ഐക്യദാര്‍ഢ്യമായി ഏപ്രില്‍ 26ന് ആര്‍ച്ച്‌ ബിഷപ്പിന്റെ വസതിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കും. കർണാടകയിലെ ഹലാൽ ഉൾപ്പെടെയുള്ള വിവാദങ്ങൾ ഗൂഢപദ്ധതി ആണെന്നും ഇത്തരം പ്രവർത്തികൾ സർക്കാർ തടയാതെ സങ്കിർണമാക്കുകയാണെന്നും ബിഷപ് പറഞ്ഞു.

ദൈവത്തോടുള്ള ബഹുമാനാര്‍ത്ഥം സ്ത്രീകള്‍ തല മറയ്ക്കുന്നത് മുസ്‍ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ചില ഹിന്ദുക്കള്‍ക്കും ഇടയില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണെന്ന് ആര്‍ച്ച്‌ ബിഷപ്പ് പറഞ്ഞു. അത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. മുസ്‍ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാനുള്ള ​ഗൂഢപദ്ധതിയുടെ ഭാ​ഗമാണിത്  ആര്‍ച്ച്‌ ബിഷപ്പ് പറഞ്ഞു.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

അതുപോലെ, ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക-സമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടയാന്‍ ശ്രമിച്ചുകൊണ്ട് ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ശ്രമിച്ചിരുന്നു. ദരിദ്രര്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള ജീവകാരുണ്യ സംഭാവനകള്‍ പരിശോധിക്കാന്‍ മതപരിവര്‍ത്തന വിരുദ്ധ ബില്‍ സര്‍ക്കാരിനെ അനുവദിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
[masterslider id="10"]

Related posts