യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തു,3 പേർക്കെതിരെ യുഎപിഎ

ബെംഗളൂരു: ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.

ബെംഗളൂരു പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഖുര്‍ആന്‍ സര്‍ക്കിള്‍ ഗ്രൂപ്പിലൂടെ മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത കേസിലാണ് മൂന്ന് പേര്‍ക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്.

ബെംഗളൂരു സ്വദേശികളായ മുഹമ്മദ് തൗഖിര്‍ മഹ്മൂദ്, സൊഹൈബ് മന്ന, മുഹമ്മദ് ഷിഹാബ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തതായി എന്‍ഐഎ അറിയിച്ചു. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

റിക്രൂട്ട് ചെയ്യുന്നവരെ സിറിയയിലേക്ക് കടത്താനും പ്രതികള്‍ ശ്രമിച്ചു. ഇതിനായി ഫണ്ട് ശേഖരിച്ചതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. ബെംഗളൂരു, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് സിറിയിലലേക്ക് കടക്കാന്‍ ഇവര്‍ സാമ്പത്തിക സഹായം നല്‍കി. കേസില്‍ മഹ്മൂദിനും ഷിഹാബിനുമെതിരെ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇരുവരും സിറിയ സന്ദര്‍ശിച്ചെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts