11 വയസുകാരി ഊഞ്ഞാലിൽ കുരുങ്ങി മരിച്ചു 

ബെംഗളൂരു: 11 വയസുകാരിയെ ഊഞ്ഞാലില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെ എസ് രവികുമാര്‍ ദീക്ഷിത് എന്ന പുരോഹിതന്റെ മകളായ ഭാവനയെ വീടിന്റെ ഒന്നാം നിലയിലുള്ള ഊഞ്ഞാലില്‍ കുരുങ്ങി മരിച്ചനിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു.

മകള്‍ കളിക്കുകയായിരുന്നു എന്നും മുകള്‍ നിലയില്‍ നിന്ന് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ചെന്ന് നോക്കിയപ്പോള്‍ ഊഞ്ഞാലിന്റെ പ്ലാസ്റ്റിക് വയറുകളില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാൽ മരണത്തിൽ ആസ്വഭാവികത തോന്നിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത്  അന്വേഷണം ആരംഭിച്ചു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

മഗഡി റോഡിലെ കെഞ്ചനഹള്ളിയിലാണ് കുടുംബം താമസിച്ചിരുന്നത്. മരണത്തിന്റെ കൃത്യമായ സമയവും കാരണവും വിലയിരുത്താന്‍ പോസ്റ്റ്‌മോര്‍ടം റിപോര്‍ടിനായി പൊലീസ് കാത്തിരിക്കുകയാണ്. ഊഞ്ഞാലിന്റെ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി ഭാവന മരിച്ചതെന്നാണ് പിതാവിന്റെ മൊഴിയെന്ന് കുഡൂര്‍ പൊലീസ് പറയുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ചില്‍, കടബ താലൂകിലെ യെനേക്കലില്‍, ഊഞ്ഞാലിന്റെ കയറില്‍ കുടുങ്ങി 11 വയസുകാരി മരിച്ചിരുന്നു. 2018 ല്‍ മടിക്കേരി ജില്ലയിലെ 11 വയസുള്ള ഒരു ആണ്‍കുട്ടിയും കളിച്ചുകൊണ്ടിരുന്ന ഊഞ്ഞാലിന്റെ കയറില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചിരുന്നു. സംഭവസമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു, വൈകുന്നേരം അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് മരണം അറിയുന്നത്.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

ഇത്തരം കേസുകള്‍ വീണ്ടും ഉണ്ടാകുന്നതിനാല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ശിശുക്ഷേമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മാതാപിതാക്കളുടെ മേല്‍നോട്ടമില്ലാതെ പ്ലാസ്റ്റിക് കയറുകളുള്ള ഊഞ്ഞാലില്‍ കുട്ടികളെ കളിക്കാന്‍ വിടരുതെന്ന് പല വിദഗ്ധരും മുമ്പ് പറഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts