സംസ്ഥാനത്ത് എക്സിറ്റ് പോളുകൾ പ്രവചിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു: കഴിഞ്ഞവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്തപരാജയം നേരിട്ട കർണാടക ബി.ജെ.പി. ക്ക് വലിയ പ്രതീക്ഷ പകർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ.

സംസ്ഥാനത്ത് എൻ.ഡി.എ. സഖ്യം ആകെയുള്ള 28 സീറ്റിൽ 25 സീറ്റ് വരെ നേടുമെന്നാണ് പ്രധാന എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

ജെ.ഡി.എസ്.-ബി.ജെ.പി. കൂട്ടുകെട്ട് പരാജയമായിട്ടില്ലെന്നാണ് പ്രവചനങ്ങളിലെ സൂചന. ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിച്ച കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലും 25 സീറ്റ് സ്വന്തമാക്കിയിരുന്നു.

ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യയും എ.ബി.പി. ന്യൂസ്-സി.വോട്ടറും എൻ.ഡി.എ. ക്ക് 23 മുതൽ 25 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു.

മൂന്നു മുതൽ അഞ്ചു സീറ്റുവരെ കോൺഗ്രസ് നേടിയേക്കും. ഇന്ത്യ ടി.വി.-സി.എൻ.എക്സ് 19 മുതൽ 25 സീറ്റ് വരെ എൻ.ഡി.എ. നേടുമെന്ന് പ്രവചിക്കുന്നു.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

കോൺഗ്രസ് നാലു മുതൽ എട്ടു വരെ സീറ്റുകൾ നേടുമെന്നും പറയുന്നു. ഇന്ത്യ ന്യൂസ്-ഡി.ഡൈനാമിക്‌സ് എൻ.ഡി.എ.ക്ക് 23 സീറ്റും കോൺഗ്രസ് അഞ്ച് സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.

ടി.വി.9 ഭാരത് വർഷ്-പോൾ സ്ട്രാറ്റ് 20 സീറ്റാണ് എൻ.ഡി.എ.ക്ക് പ്രതീക്ഷിക്കുന്നത്. എട്ട് സീറ്റ് കോൺഗ്രസിനും പ്രവചിച്ചു. റിപ്പബ്ലിക് ടി.വി.-പി.മാർക് 22 സീറ്റാണ് എൻ.ഡി.എ.യും കോൺഗ്രസ് ആറ് സീറ്റ് നേടുമെന്നും പറയുന്നു.

ജൻ കീ ബാത്ത് എൻ.ഡി.എ.ക്ക് 21 മുതൽ 23 വരെ സീറ്റാണ് പ്രവചിച്ചത്. കോൺഗ്രസ് ഏഴ് മുതൽ അഞ്ചുവരെ സീറ്റ് നേടുമെന്നും പറഞ്ഞു.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ എൻ.ഡി.എ.ക്ക് 23 മുതൽ 25 വരെ സീറ്റ് പ്രവചിച്ചു. മൂന്ന് മുതൽ അഞ്ചു വരെ സീറ്റാണ് കോൺഗ്രസിന് ലഭിക്കുകയെന്നും പറയുന്നു.

സംസ്ഥാന സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ മുൻനിർത്തിയായിരുന്നു കർണാടകത്തിൽ കോൺഗ്രസ് വോട്ടു തേടിയത്.

ഇത് പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്ന് എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പംനിന്ന വോട്ടർമാർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയം മുൻനിർത്തി വോട്ടുചെയ്തതെന്നാണ് പ്രവചനങ്ങൾ പറയുന്നത്.

പ്രവചനം ശരിയായാൽ നരേന്ദ്രമോദിയുടെ പ്രഭാവം കർണാടകത്തിൽ ബി.ജെ.പി.ക്ക് അനുകൂല തരംഗമുണ്ടായെന്ന് വിലയിരുത്തേണ്ടി വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts