വരൾച്ചബാധിത മേഖലകൾക്ക് ആശ്വാസം; അപ്പർഭദ്ര ജലസേചന പദ്ധതിക്ക് 5300 കോടി

ബെംഗളൂരു : സംസ്ഥാനത്തെ 4 ജില്ലകളിലെ വരൾച്ചബാധിത മേഖലയിലുള്ള കർഷകർക്ക് ആശ്വാസം പകരുന്ന അപ്പർഭദ്ര ജലസേചന കനാൽ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ 5300 കോടി രൂപ പ്രഖ്യാപിച്ചു. മധ്യ കർണാടകത്തിലെ വരൾച്ചബാധിത പ്രദേശങ്ങൾക്ക് ആശ്വാസമാകുന്നതാണ് ഈ ജലസേചനപദ്ധതി.

ബി.ജെ.പി കൂടുതൽ കരുത്തു കിട്ടാൻ ലക്ഷ്യമിടുന്ന ചിക്കമഗളൂരു, ചിത്രദുർഗ, തുമകൂരു, ദാവണഗെരെ എന്നീ ജില്ലകളിലെ വരൾച്ചബാധിത മേഖലയിലെ 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനത്തിന് പ്രയോജനപ്പെടുന്നതാണ് പദ്ധതി. മധ്യകർണാടക, ഓൾഡ് മൈസൂരു മേഖലകളിൽ ഉൾപെടുന്നതും വരൾച്ചയെ തുടർന്ന് കൃഷിനാശം നേരിടുന്ന പ്രേദേശങ്ങളുമാണ് ഇവാ.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ചിക്കമഗളൂരുവിലെ ഭദ്രാനദിയിൽനിന്നുള്ള വെള്ളം കനാൽവഴി ഈ ജില്ലകളിലെത്തിക്കുന്നതാണ് പദ്ധതി. തുംഗ നദിയിൽ നിന്ന് ഭദ്ര അണക്കെട്ടിലേക്ക് 17 . 40 ടി.എം.സി. അടി വേളം ഒഴുക്കിയാണ് ആദ്യ ഘട്ടം. രണ്ടാംഘട്ടത്തിൽ ഭദ്രയിൽനിന്ന് അജ്ജാംപുരയ്ക്ക് സമീപത്തെ ടണലിലേക്ക് 29.90 ഘനയടി വെള്ളം കൊണ്ടുപോവുകയും ചെയ്യും. ഇതോടെ ഖാരിഫ് സീസണിൽ വിളകൾക്ക് ആവശ്യത്തിന് ജലസേചന സൗകര്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമികലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts