നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളെക്കുറിച്ച് നിര്‍ബന്ധിത വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും കേന്ദ്രത്തിന്റെ നോട്ടീസ്

മുംബൈ: ‘കണ്‍ട്രി ഓഫ് ഒറിജിന്‍’ ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളെക്കുറിച്ച് നിര്‍ബന്ധിത വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഇ-കൊമേഴ്സ് ഭീമന്‍മാരായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവര്‍ക്ക് കേന്ദ്രം നോട്ടീസ് നല്‍കി.

എല്ലാ ഇ-കൊമേഴ്സ് സ്ഥാപനങ്ങളും സെപ്റ്റംബര്‍ 30 നകം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വില്‍ക്കുന്ന എല്ലാ ഇനങ്ങളിലും ‘ഒറിജിന്‍ രാജ്യം’ അഥവാ ഉത്പ്പന്നം ഏതു രാജ്യത്തിന്റെതാണെന്ന് ടാഗ് ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കേണ്ടതുണ്ട്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

അടുത്തിടെ ഉണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തി കലഹത്തെത്തുടര്‍ന്നാണ് ഇത്തരം മാനദണ്ഡങ്ങള്‍ കേന്ദ്രം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി പല ഉത്പ്പന്നങ്ങളും കേന്ദ്രം നിരോധിച്ചിരുന്നു.

അതേസമയം രണ്ട് കമ്പനികള്‍ക്കും നല്‍കിയ നോട്ടീസില്‍, ഉപഭോക്തൃ പരസ്യ മന്ത്രാലയം ബന്ധപ്പെട്ട പരസ്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ലീഗല്‍ മെട്രോളജി (പാക്കേജുചെയ്ത ചരക്ക്) ചട്ടങ്ങള്‍ അനുസരിച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉത്പ്പന്നങ്ങളുടെ നിര്‍മിച്ച രാജ്യങ്ങള്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് കണ്ടെത്തി.

ഇതേതുടര്‍ന്ന് 15 ദിവസത്തിനകം ആവശ്യമായ വിവരങ്ങള്‍ നല്‍കാനും നോട്ടീസിന് മറുപടി നല്‍കാനും മന്ത്രാലയം ഇരു കമ്പനികളോടും ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts