ദസറയും ദീപാവലിയും ആഘോഷിക്കാം… നിയന്ത്രണങ്ങൾ ഇവയാണ്.

ബെംഗളൂരു: ഇനി ആഘോഷങ്ങളുടെ കാലമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷമായ ദസറയും ദീപാവലിയും ഇങ്ങെത്തി.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദസറ, ദീപാവലി ആഘോഷങ്ങൾ നടത്താനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

അവ നിർബന്ധമായി പാലിക്കണം.

ആഘോഷങ്ങൾ കൂടുമ്പോൾ കോവിഡ് വ്യാപനം കൂടാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് സർക്കാറിൻ്റെ നിയന്ത്രണങ്ങൾ.

  • ദസറആഘോഷങ്ങൾ 17 മുതൽ 26 വരെയും ദീപാവലി ആഘോഷം നവംബർ 14 മുതൽ 17 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
  • ആഘോഷച്ചടങ്ങുകളിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കരുത്.
  • മാസ്ക് ധരിക്കുന്നതു നിർബന്ധം.
  • 60 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും വീടുകളിൽ കഴിയണം.
  • പടക്കം പൊട്ടിക്കുന്നത് മൈതാനങ്ങളിലും തുറന്ന സ്ഥലങ്ങളിലും മാത്രം.
  • ഘോഷയാത്രകളും കലാപരിപാടികളും പാടില്ല.
  • മുൻകൂട്ടി അനുമതി വാങ്ങിയ സ്ഥലങ്ങളിൽ മാത്രം സംഘടനകൾക്ക് പന്തൽ ഒരുക്കാൻ അനുമതി.
  • ദർശനത്തിനെത്തുന്നവർ അകലം പാലിക്കണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts