ഹൈക്കോടതി ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി ; ആവശ്യപ്പെട്ടത് 50 ലക്ഷം പാകിസ്ഥാൻ ബാങ്കിൽ നിക്ഷേപിക്കാൻ

ബെംഗളൂരു: ഹൈകോടതിയിലെ ആറ് ജഡ്ജ്മാരെ വധിക്കുമെന്ന് ഭീഷണി. പാകിസ്താനിലുള്ള ബാങ്കിലെ അക്കൌണ്ടിൽ 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നുmയിരുന്നു ഭീഷണി.

ബംഗളൂരു സൈബർ ക്രൈം പോലീസ് കേസ് എടുത്തു. ഹൈക്കോടതി പബ്ലിക് റിലേഷൻസ് ഓഫിസർ കെ. മുരളീധറിനാണ് വാട്സ്ആപ്പിൽ ഭീഷണി സന്ദേശം ലഭിച്ഛത്.

പാകിസ്താനിലുള്ള എ.ബി.എൽ ബാങ്കിൽ 50 ലക്ഷം നിക്ഷേപിക്കണമെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നതായി പോലിസിന് നലകിയ പരതിയിൽ പറയുന്നു.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

ജൂലൈ 12ന് വൈകുന്നേരമാണ് ഔദ്യോഗിക മൊബൈൽ നമ്പരിലെ വാട്സ്ആപ്പിൽ ഭീഷണി സന്ദേശം കിട്ടുന്നത്.

പണം കൈമാറിയില്ലെങ്കിൽ ഹൈകോടതി ജഡ്ജ്മാരായ മുഹമ്മദ് നവാസ്, എച്.ടി. നരേന്ദ്ര പ്രസാദ്, അശോക് ജി. നജഗന്നവർ, എച്ച്.പി. സന്ദേശ്, കെ. നടരാജൻ, ബി. വീരപ്പ എന്നിവരെ കൊല്ലുമെന്നും ഇതിൽ ഉണ്ടായിരുന്നത്.

ദുബായ് ഗ്യാങ്ങിയിലെ ആളാണ് താനെന്നും ഭീഷണിപ്പെടുത്തുന്നത്. വിവിധ നമ്പരുകളിൽ നിന്നായി വന്നു. വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലിസ് കേസ് എടുത്തത്. ഇതു വരെ ആരെയും റസ്റ്റ് ചെയ്‌തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
[masterslider id="10"]

Related posts