ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു കമ്പനിയുടെ കാന്റീനിൽ വെള്ളിയാഴ്ച വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ചത്ത പാമ്പിനെ കണ്ടെടുത്തു.
കമ്പനിയിലെ 1,000-ത്തിലധികം ജീവനക്കാർക്കാണ് പ്രസ്തുത ഭക്ഷണം തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്‌ചറിംഗ് (ഇഎസ്‌ഡിഎം) കമ്പനിയായ ഇസിഐഎല്ലിന്റെ കാന്റീനിൽ ഭക്ഷണത്തിന്റെ ഭാഗമായി വിളമ്പിയ ദാലിൽ നിന്നുമാണ് ജീവനക്കാരൻ ചത്ത പാമ്പിനെ കണ്ടെത്തിയത്.
https://twitter.com/mysteriousavhi/status/1682386343597572096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1682386343597572096%7Ctwgr%5E5a085145de6de10a76bc67e0e7eb6dd86bca5c60%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fhyderabad%2Fhyderabad-dead-snake-found-in-dal-served-with-lunch-to-over-1000-ecil-workers-at-canteen-article-102057396
താമസിയാതെ, പ്ലേറ്റിനുള്ളിൽ ചത്ത പാമ്പിന്റെ ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും പൊതുജന പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.
കമ്പനി ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം മാനേജ്‌മെന്റിനെതിരെ പരസ്യമായ പ്രതിഷേധത്തിന് ഇടയാക്കി,
ജീവനക്കാരെ പിന്തുണച്ച് പ്രദേശവാസികൾ എത്തിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ടിൽ പറഞ്ഞു. ധാരാളം തൊഴിലാളികൾ പരിപ്പ് കഴിച്ചെങ്കിലും ആർക്കും വൈദ്യസഹായം ആവശ്യമില്ലെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.