സർക്കാരിനെ അട്ടിമറിക്കാൻ കു​ത​ന്ത്ര​ങ്ങ​ൾ നടന്നതായി ഡി.​കെ. ശി​വ​​കു​മാ​ർ

ബെംഗളൂരു: സംസ്ഥാനത്തെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ സിം​ഗ​പ്പൂ​രി​ൽ കു​ത​ന്ത്ര​ങ്ങ​ൾ ന​ട​ന്ന​താ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​​കു​മാ​ർ. മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ സിം​ഗ​പ്പൂ​ർ സ​ന്ദ​ർ​ശ​ന​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശി​വ​കു​മാ​ർ. സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ ബി.​ജെ.​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബ​സ​വ​രാ​ജ് ബൊ​മ്മൈ​യു​മാ​യി കു​മാ​ര​സ്വാ​മി സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു. കു​മാ​ര​സ്വാ​മി​യു​ടെ സിം​ഗ​പ്പൂ​ർ സ​ന്ദ​ർ​ശ​ന​​ത്തെ കു​റി​ച്ച് എ​നി​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​തി​ന് പ​ക​രം അ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നാ​ണ് അ​വ​ർ സിം​ഗ​പ്പൂ​രി​ലേ​ക്ക് പോ​യ​ത്. ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ​മ​റി​യാം’ എ​ന്നാ​യി​രു​ന്നു ഡി.​കെ​യു​ടെ പ്ര​തി​ക​ര​ണം. ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നെ​തി​രെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്…

Read More

നഗരത്തിന്റെ പാതയോരത്ത് നിന്ന് രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി

ബെംഗളൂരു: നഗരപ്രദേശത്തെ പാതയോരത്ത് നിന്നും 2000 രൂപയുടെ ലക്ഷക്കണക്കിന് കള്ളനോട്ടുകൾ കണ്ടെത്തി. കനകപുര റോഡിനോട് ചേർന്ന് കിടക്കുന്ന രണ്ട് പെട്ടികളിൽ നിന്നാണ് രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ കണ്ടെത്തിയത്. കനകപുര റോഡിനോട് ചേർന്നുള്ള ആളൊഴിഞ്ഞ സ്ഥലത്ത് രണ്ട് പെട്ടികൾ കെട്ടിക്കിടക്കുന്നത് കണ്ട നാട്ടുകാർ സംശയം തോന്നി സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തലഘട്ടാപ്പൂർ ക്രമസമാധാന വിഭാഗം പോലീസിനെ വിളിച്ച് പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ ഒട്ടനവധി നോട്ടുകൾ കണ്ടെത്തുകയായിരുന്നു . വിശദമായ പരിശോധനയിൽ അവ വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തി. അപരിചിതരായ ആരോ നോട്ടുകൾ ഉപേക്ഷിച്ചതാണ് എന്നും…

Read More

കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ വനിതാ, യുവജന, ബാല എന്നി വിഭാഗങ്ങളുടെ 2023-24 വർഷത്തേക്കുള്ള ഉപസമിതിയും, ഓണാഘോഷ കമ്മറ്റിയേയും ഇന്നലെ ഭാനു സ്കൂളിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. യോഗത്തിൽ ലെഫ്റ്റനന്റ് കെർണൽ ആയി സ്ഥാനക്കയറ്റം ലഭിച്ച സാജെറ്റ് ജോസഫിനെ സമാജം ആദരിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പി.ആർ.ഒ. അനീസ് മുഖ്യ പ്രഭാഷണം നടത്തി. അദ്ദേഹം സമൂഹം, സംസ്കാരം, സർഗാത്മകത, എന്നി വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. സമാജം പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത് അധ്യക്ഷനായിരിന്നു , സെക്രട്ടറി പ്രദീപ് സ്വാഗതം ആശംസിക്കുകയും, ജോ.…

Read More

റെയില്‍വെ ട്രാക്കില്‍ റീൽസ് എടുത്ത അമ്മയ്ക്കും മകൾക്കും കിട്ടിയത് ‘എട്ടിന്റെ പണി’

ആഗ്ര: റീല്‍സിന് ലൈക്ക് കൂട്ടാൻ എന്തു സാഹസികത ചെയ്യാനും മടിക്കാത്തവരുണ്ട്. തങ്ങളുടെ വീഡിയോക്ക് പരമാവധി കാഴ്ചക്കാരുണ്ടാവുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തില്‍ റെയില്‍വെ ട്രാക്കില്‍ വച്ച് റീല്‍സ് എടുത്ത ഒരു അമ്മക്കും മകള്‍ക്കും കിട്ടിയത് എട്ടിന്‍റെ പണിയാണ്. വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ആഗ്ര ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ‘അബ് തേരേ ബിൻ ഹം ഭീ ജീ ലെംഗേ’ എന്ന ഗാനം ആലപിച്ച് പാളത്തിലൂടെ യുവതി നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ട്രാക്കിലൂടെ പതിയെ നടന്ന് മുട്ടുകുത്തുന്നതും വീഡിയോയില്‍ കാണാം. യുട്യൂബര്‍ മീന…

Read More

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ബൈക്ക് ഓട്ടോ ട്രാക്ടർ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയുടെ പ്രധാന പാതകളിൽ ഓഗസ്റ്റ് 1 മുതൽ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, മൾട്ടി ആക്‌സിൽ ഹൈഡ്രോളിക്, നോൺ-മോട്ടോർ വാഹനങ്ങൾ എന്നിവ സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. അതിവേഗ വാഹനങ്ങൾക്കായി നിർമ്മിച്ചിരിക്കുന്നതിനാൽ ഭാരം കുറഞ്ഞതും വേഗത കുറഞ്ഞതുമായ വാഹനങ്ങൾ എക്സ്പ്രസ് വേ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിച്ചിരിക്കുന്നതായി ഒരു NHAI ഉദ്യോഗസ്ഥൻ പ്രമുഖ മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് മുതൽ ചെറുവാഹനങ്ങളും സാവധാനത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളും എക്‌സ്പ്രസ് വേയിൽ നിർമിച്ച സർവീസ് ലെയ്‌നുകൾ ഉപയോഗിക്കേണ്ടിവരും.…

Read More

മർദ്ദിച്ച് അവശനാക്കിയ ശേഷം ദേഹത്ത് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു 

ആഗ്ര: മർദ്ദിച്ച ശേഷം അവശനായ ആളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയിയിൽ വൈറലായതോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ്ചെയ്തത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. മർദിച്ചു അവശനാക്കിയ ആളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റു കിടക്കുന്നയാളെ പ്രതിയും ചുറ്റിലും കൂടി നിൽക്കുന്നവരും മോശംവാക്കുകൾ പ്രയോഗിച്ച് ചീത്തവിളിക്കുന്നതും വിഡിയോയിൽ കാണാം. മൂന്നോ നാലോ മാസങ്ങൾക്കു മുൻപാണ് സംഭവം നടന്നതെന്ന് പ്രതിയെ അറസ്റ്റ് ചെയ്തശേഷം പോലീസ് പറഞ്ഞു. സംഭവത്തിൽ മറ്റു പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് ഡെപ്യൂട്ടി…

Read More

ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പ് ചോദിച്ചുള്ള ഒരു പേപ്പറും 10 രൂപയും ; വൈറലായി യുവാവിന്റെ കുറിപ്പ് 

കോഴിക്കോട്: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് കൊണ്ടുള്ള കുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. കുറിപ്പിനൊപ്പം നാണയത്തുട്ടുകളും ഉണ്ട്. വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽ നിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ്, ബൈക്കിൽ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കിൽ വച്ചിട്ടുണ്ട്. കോഴിക്കോട് ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനായ അരുൺലാലാണ് ഈ രസകരമായ അനുഭവം പാക്കുവെച്ചത്. അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച…

Read More

മദ്യലഹരിയിൽ മാതാപിതാക്കൾ എടുത്തെറിഞ്ഞ കുഞ്ഞ് ഇനി സർക്കാർ സംരക്ഷണയിൽ 

തിരുവനന്തപുരം: കൊല്ലത്ത് മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിന് പുതു ജീവൻ. കുട്ടിക്ക് ഇനി സർക്കാർ സംരക്ഷണം നൽകും. കോമ സ്റ്റേജിലെത്തിയ കുട്ടിയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ഡോക്ടർമാർ വിദഗ്ധ ചികിത്സ നൽകിയാണ് രക്ഷപ്പെടുത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദർശിച്ചു. കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും വനിതാ ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി  പറഞ്ഞു. ജൂലൈ ഒമ്പതിനാണ് കുഞ്ഞിനെ എസ്.എ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടൻ തന്നെ കുട്ടിയെ പീഡിയാട്രിക്…

Read More

കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി വിവാഹിതയായി ; അഞ്ജു ഇനി ഫാത്തിമ 

ഇസ്ലാമാബാദ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി വിവാഹിതയായി. രാജസ്ഥാൻ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകൻ നസ്റുല്ലയെ വിവാഹം കഴിച്ചതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവരും ഒരുമിച്ച് നടക്കുന്ന വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്ത്യയിൽ നിന്ന് എത്തിയത്. വിസയും പാസ്പോർട്ടുമടക്കം നിയമപരമായാണ് യുവതി പാകിസ്ഥാനിലെത്തിയത്. മതപരിവർത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചു. അപ്പർ ദിറിലെ ജില്ലാ കോടതിയിലാണ് നടന്ന നിക്കാഹ് ചടങ്ങുകൾ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവാഹത്തിന്…

Read More

മണിപ്പൂരിൽ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും; മൊബൈൽ ഇന്റെർനെറ്റിന് വിലക്ക് തുടരും 

ദില്ലി: കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാ​ഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്

Read More
Click Here to Follow Us