മർദ്ദിച്ച് അവശനാക്കിയ ശേഷം ദേഹത്ത് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു 

ആഗ്ര: മർദ്ദിച്ച ശേഷം അവശനായ ആളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയിയിൽ വൈറലായതോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ്ചെയ്തത്.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

മർദിച്ചു അവശനാക്കിയ ആളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റു കിടക്കുന്നയാളെ പ്രതിയും ചുറ്റിലും കൂടി നിൽക്കുന്നവരും മോശംവാക്കുകൾ പ്രയോഗിച്ച് ചീത്തവിളിക്കുന്നതും വിഡിയോയിൽ കാണാം.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

മൂന്നോ നാലോ മാസങ്ങൾക്കു മുൻപാണ് സംഭവം നടന്നതെന്ന് പ്രതിയെ അറസ്റ്റ് ചെയ്തശേഷം പോലീസ് പറഞ്ഞു.

സംഭവത്തിൽ മറ്റു പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് ഡെപ്യൂട്ടി കമ്മിഷർ സൂരജ് കുമാർ റായ് പറഞ്ഞു.

അതിക്രമത്തിനിരയായ വ്യക്തിയുടെ ഭാഗത്തു നിന്ന് ആഗ്ര നഗര പരിധിയിലുള്ള ഒരു പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിട്ടില്ല.

ആദിത്യ എന്ന ആളാണ് പരുക്കേറ്റു കിടക്കുന്ന വ്യക്തിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചത്, അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

പ്രതിക്കെതിരെ ഐപിസി 307 വകുപ്പു പ്രകാരം വധശ്രമത്തിനു പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts