സർക്കാരിനെ അട്ടിമറിക്കാൻ കു​ത​ന്ത്ര​ങ്ങ​ൾ നടന്നതായി ഡി.​കെ. ശി​വ​​കു​മാ​ർ

ബെംഗളൂരു: സംസ്ഥാനത്തെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ സിം​ഗ​പ്പൂ​രി​ൽ കു​ത​ന്ത്ര​ങ്ങ​ൾ ന​ട​ന്ന​താ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​​കു​മാ​ർ.

മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ സിം​ഗ​പ്പൂ​ർ സ​ന്ദ​ർ​ശ​ന​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശി​വ​കു​മാ​ർ.

സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ ബി.​ജെ.​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബ​സ​വ​രാ​ജ് ബൊ​മ്മൈ​യു​മാ​യി കു​മാ​ര​സ്വാ​മി സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു.

കു​മാ​ര​സ്വാ​മി​യു​ടെ സിം​ഗ​പ്പൂ​ർ സ​ന്ദ​ർ​ശ​ന​​ത്തെ കു​റി​ച്ച് എ​നി​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

ബം​ഗ​ളൂ​രു​വി​ൽ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​തി​ന് പ​ക​രം അ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നാ​ണ് അ​വ​ർ സിം​ഗ​പ്പൂ​രി​ലേ​ക്ക് പോ​യ​ത്.

ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ​മ​റി​യാം’ എ​ന്നാ​യി​രു​ന്നു ഡി.​കെ​യു​ടെ പ്ര​തി​ക​ര​ണം.

ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നെ​തി​രെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ബ​സ​വ​രാ​ജ് ബൊ​മ്മൈ​യും കു​മാ​ര​സ്വാ​മി​യും സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ബി.​ജെ.​പി​യു​മാ​യോ എ​ൻ.​ഡി.​എ​യു​മാ​യോ സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് ജെ.​ഡി-​എ​സ്​ മു​തി​ർ​ന്ന നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

പാ​ർ​ട്ടി സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​റ്റാ​രു​മാ​യും സ​ഖ്യ​ത്തി​നി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞി​രു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts