മാതാപിതാക്കൾ പട്ടിണിക്കിട്ടു എട്ടു വയസുകാരി ചെയ്തത് സാഹസികം 

വെർജിനിയ: യുഎസിലെ വെസ്റ്റ് വെർജിനിയയിൽ മാതാപിതാക്കൾ പട്ടിണിക്കിട്ട എട്ടുവയസ്സുകാരി തന്റെ ടെഡിബിയർ പാവയുമായി കെട്ടിടത്തിന്റെ ഒന്നാംനിലയിൽനിന്ന് താഴേക്കു ചാടി.

താഴെ എത്തിയ കുട്ടി അടുത്തുള്ള കടയിൽ എത്തി ഭക്ഷണത്തിനായി അപേക്ഷിച്ചു.

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ റയാൻ കെയ്ത്ത് ഹാർഡ് മാൻ, എലിയോ ഹാർഡ്മാൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

ദിവസങ്ങളായി മാതാപിതാക്കൾ തനിക്കു ഭക്ഷണം നൽകാറില്ലെന്ന് പെൺകുട്ടി കടയുടമയോട് പറഞ്ഞു.

മാതാപിതാക്കൾക്കു തന്നെ ആവശ്യമില്ലെന്നും പെൺകുട്ടി പറഞ്ഞു. ഈ ചെറിയ പെൺകുട്ടി ഞങ്ങളുടെ കടയിലേക്കു നടന്നു വന്നതാണ്. എന്നിട്ട് അവൾക്ക് വിശക്കുന്നു എന്ന് ഞങ്ങളോട് പറഞ്ഞു. എന്റെ അമ്മയ്ക്കും അച്ഛനും ഒരിക്കലും എന്നെ ആവശ്യമില്ല. നിങ്ങളെനിക്കു കഴിക്കാൻ എന്തെങ്കിലും തരുമോ എന്ന് അവൾ ഞങ്ങളോട് ചോദിച്ചു. കടയിലെ ജീവനക്കാരനായ കെല്ലി ഹട്ചിൻസൺ പറഞ്ഞു.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

മൂന്നു ദിവസം മുൻപ് തന്റെ സഹോദരൻ നൽകിയ സാൻഡ്‌വിച്ചാണ് അവസാനം കഴിച്ചതെന്നും പെൺകുട്ടി പറഞ്ഞു.

എനിക്കും കുട്ടികളുണ്ട്. അവളുടെ അവസ്ഥകേട്ട് ഹൃദയം തകർന്നു. അതു പോലെയൊരു അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുത്. കടയിലെ ജീവനക്കാരൻ  വ്യക്തമാക്കി. കുട്ടിയുടെ അവസ്ഥ അറിഞ്ഞ കടയിലെ ജോലിക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്.

  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര

മുകൾ നിലയിൽ നിന്ന് തനിക്ക് താഴേക്ക് വരാൻ അനുവാദമുണ്ടായിരുന്നില്ല.

അതുകൊണ്ടാണ് തഴേക്കു ചാടിയതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.

ഒരാഴ്ചയായി ഭക്ഷണം നൽകാതെ തന്റെ മാതാപിതാക്കൾ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും പെൺകുട്ടി പോലീസിൽ മൊഴിനൽകി. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts