കാമുകന്റെ വീട്ടിൽ എത്തിയ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത് ഭർത്താവ് 

പട്ന: ഭാര്യയെ കാമുകനു വിവാഹം ചെയ്തു നൽകി ഭർത്താവ്. ബിഹാറിലെ നവാഡയിലാണ് സംഭവം.

ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അവർ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അറിഞ്ഞ ഭർത്താവ് ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ച് അവരുടെ വിവാഹം നടത്തുകയായിരുന്നു.

ഭർത്താവിന്റെ സാന്നിധ്യത്തിൽ കാമുകൻ യുവതിക്ക് താലി ചാർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാമുകൻ സിന്ദൂരം ചാർത്തുന്നതും യുവതി കരയുന്നതും വിഡിയോയിൽ കാണാം.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

ഭർത്താവ് ജോലിക്കു പോയ സമയത്ത് രാത്രി കാമുകനെ കാണുന്നതിനായി യുവതി അയാളുടെ വീട്ടിൽ പോകുന്നത് പതിവായിരുന്നു.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ പോയപ്പോൾ വീട്ടുകാർ ഇവരെ കയ്യോടെ പിടിച്ചു.

ഇരുവരോടും ഗ്രാമം വിട്ടു പോകാനും നാട്ടുകാർ ആവശ്യപ്പെട്ടു.

എന്നാൽ ഇതറിഞ്ഞെത്തിയ ഭർത്താവ് ഇരുവരെയും കൂട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.

യുവതിയുടെ കാമുകനും വിവാഹിതനാണ്, ഇയാൾക്ക് മൂന്നു കുട്ടികളുമുണ്ട്. സംഭവമറിഞ്ഞ് പോലീസ് എത്തിയെങ്കിലും തനിക്ക് പരാതിയില്ലെന്നാണ് യുവതിയുടെ മുൻ ഭർത്താവ് പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ
[masterslider id="10"]

Related posts