രാഹുൽ ​ഗാന്ധിക്ക് തിരിച്ചടി ; അയോഗ്യത തുടരും 

അഹമ്മദാബാദ്: അപകീർത്തിക്കേസിൽ രാഹുൽ ​ഗാന്ധിക്ക് വീണ്ടും തിരിച്ചടി.

രാഹുൽ കുറ്റക്കാരനാണെന്നും വിധിക്ക് സ്റ്റേ ഇല്ലെന്നും ഗുജറാത്ത് ഹെെക്കോടതി.

കേസിൽ രാഹുലിന്റെ അയോ​ഗ്യത തുടരുമെന്നും വിചാരണക്കോടതിയുടെ വിധി സ്റ്റേ ചെയ്യുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

രാഹുലിനെതിരെ പത്തോളം കേസുകൾ വിവിധ കോടതികളിൽ പരി​ഗണനയിലുണ്ടെന്നും വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹെെക്കോടതി പറഞ്ഞു.

ഇതോടെ വയനാട്ടിലെ ലോകസഭാം​ഗത്വത്തിൽ രാഹുലിന്റെ അയോ​ഗ്യത തുടരും.

2019 ൽ കർണാടകത്തിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിലാണ് കേസ്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

പ്രധാനമന്ത്രിയെ വിമർശിക്കുന്നതിനിടെ മോദി സമുദായക്കാരെ മുഴുവൻ അവഹേളിച്ചെന്ന ബിജെപി എംഎൽഎ പൂർണേഷ്‌ മോദിയുടെ പരാതിയിലാണ്‌ രാഹുലിനെ ശിക്ഷിച്ചത്‌.

എല്ലാ കളളന്‍മാര്‍ക്കും മോദി എന്ന് പേരുവന്നതെങ്ങനെ എന്ന പരാമര്‍ശത്തിനെതിരെയായിരുന്നു പൂര്‍ണേഷ് മോ​ദി കേസ് നല്‍കിയത്.

പിന്നാലെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. നേരത്തെ രാഹുലിന് ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി കേസിൽ വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.

വിചാരണ കോടതി വിധിക്കെതിരായ രാഹുലിന്‍റെ അപ്പീൽ ജില്ലാ കോടതി തള്ളിയിരുന്നു.

  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ

രണ്ട് വർഷത്തെ തടവാണ് കേസിൽ സൂറത്ത് കോടതി വിധിച്ചിരുന്നത്.

വിധിയിൽ പ്രതിഷേധിച്ച് കോൺ​ഗ്രസും രം​ഗത്തെത്തിയിട്ടുണ്ട്. വിധിയിൽ അത്ഭുതമില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts