ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യം: മഅദനിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

മദനി രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. മദനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് മഅദനിക്ക് സംസ്ഥാനം വിടാന്‍ സഹായകരമാകും.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യത. കേരളത്തില്‍ ആയുര്‍വേദ ചികിത്സ എന്ന ഡോക്ടറുടെ ഉപദേശം പ്രതിയുടെ പ്രേരണയില്‍ എന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts