വനത്തിനുള്ളിൽ സാറ്റലൈറ്റ് ഉപയോ​ഗം; തിരച്ചിൽ നടത്തി പോലീസും നക്സലൈറ്റ് വിരുദ്ധസേനയും

മൈസൂരു; അനധികൃതമായി സാറ്റലൈറ്റ് ഫോൺ ഉപയോ​ഗം, കർണാടക ചാമരാജനഗറിലെ കാവേരി വന്യജീവിസങ്കേതത്തിൽ കടന്ന് ആരോ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് ആശയവിനിമയം നടത്തിയതായി പോലീസിന് വിവരം ലഭിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നൽ ആഭ്യന്തരസുരക്ഷാ വിഭാഗമാണ് കണ്ടെത്തിയത്. ഇവർ വിവരം പോലീസിന് കൈമാറുകയായിരുന്നു.

അടിയന്തിരമായി വനാന്തർഭാഗത്തുനിന്നു സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത് ആരാണെന്നതിനെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. പോലീസും നക്സലൈറ്റ് വിരുദ്ധസേനയുംചേർന്ന് വനത്തിൽ തിരച്ചിൽ നടത്തി വരികയാണ്.

  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍

പോലീസും നക്സലൈറ്റ് വിരുദ്ധസേനയുംചേർന്ന് വനത്തിൽ തിരച്ചിൽ നടത്തി. ഹൊഗ്ഗനകൽ വെള്ളച്ചാട്ടപരിസരത്തുനിന്നാണ് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് ആശയവിനിമയം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

പതിവായി വിദേശികളുൾപ്പെടെയുള്ള വിനോദസഞ്ചാരികൾ വരുന്ന സ്ഥലമാണിത്. തമിഴ്‌നാടിന്റെയും കർണാടകത്തിന്റെയും അതിർത്തിപ്രദേശമാണിത്. തീവ്രവാദികളുടെ സാന്നിധ്യമാണോയെന്ന കാര്യമുൾപ്പെടെ അന്വേഷിക്കുന്നുണ്ട്. സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്ന വിദേശികൾ സന്ദർശിക്കാനെത്തിയതാകുമെന്നും സംശയം നിലനിൽക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts