കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ചില സ്ഥലങ്ങൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യുന്നു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ 5 വാർഡുകൾ പൂർണമായും സീൽഡൗൺ ചെയ്യുന്നു.

കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരത്തിലെ ക്ലസ്റ്ററുകളായ കെ.ആർ.മാർക്കറ്റ്, വി.വി.പുരം, കലാശിപ്പാളയ, സിദ്ധാപുര തുടങ്ങിയ സ്ഥലങ്ങളും സമീപ പ്രദേശങ്ങളും പൂർണമായും ലോക്ക് ഡൌൺ ചെയ്യുകയാണെന്നും പോസിറ്റീവ് കേസുകൾ കണ്ട സമീപത്തുള്ള വീടുകൾ സീൽ ഡൗൺ ചെയ്യുകയാണെന്നും ഇന്ന് നടന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.

ജൂലൈ 2 വരെയാണ് ഈ സഥലങ്ങളിൽ ലോക്ക് ഡൗൺ നില നിൽക്കുക.

ഇന്നലെ മാത്രം നഗരത്തിൽ 196 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

ഈ സാഹചര്യത്തിൽ ആണ് ഇങ്ങനെയൊരു കടുത്ത തീരുമാനം എടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts