പാർക്കുകൾ പൂർണ്ണമായും എന്ന് മുതൽ സജ്ജമാകുമെന്ന് വ്യക്തമാക്കി അധികൃതർ

ബെം​ഗളുരു; ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാ​ഗമായി നഗരത്തിലെ പാർക്കുകൾ ഇന്ന്മുതൽ സാധാരണനിലയിൽ തുറന്നുപ്രവർത്തിക്കും.

എന്നാൽ നിലവിൽ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് പാർക്കുകൾ തുറന്നിരുന്നത്. തിങ്കളാഴ്ചമുതൽ രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെ പാർക്കുകൾ തുറക്കുക.

കൂടാതെ ലാൽബാഗിലെ ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തനമാരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ കബൺ പാർക്കിലൂടെ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങാനും തീരുമാനമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

കോവിഡ് തീർത്ത പ്രതിസന്ധി കാരണം ലോക്ഡൗണിന്റെ ആദ്യഘട്ടങ്ങളിൽ പാർക്കുകൾ പൂർണമായി അടച്ചിട്ടിരുന്നു. സർക്കാർ നേരിയ ഇളവുകൾ അനുവദിച്ചതോടെ രാവിലെയും വൈകീട്ടും നടക്കാനിറങ്ങുന്നവർക്ക് അവസരം നൽകിയിരുന്നുവെങ്കിലും പാർക്കുകൾ പൂർണമായി തുറന്നിരുന്നില്ല.

നിലവിൽ ബെംഗളൂരു കോർപ്പറേഷന്റെ ഉടമസ്ഥതയിൽ നഗരത്തിൽ ചെറുതും വലുതുമായി 1000-ത്തോളം പാർക്കുകളുണ്ട്. അതേസമയം നന്ദിഹിൽസിലേക്ക് തത്‌കാലത്തേക്ക് പ്രവേശനമുണ്ടാകില്ല എന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
[masterslider id="10"]

Related posts