ഇന്ന് കര്‍ണാടകയില്‍ 5 മരണം;249 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു:ഇന്ന് സംസ്ഥാനത്ത് 5 കോവിഡ് മരണം റിപ്പോര്‍ട്ട്‌ ചെയ്തു.ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് 3 പേരും രാമനഗര ബെല്ലാരി ജില്ലയില്‍ ഇന്ന് ഓരോ ആളുകളും ഉള്‍പ്പെടുന്നു.

കര്‍ണാടകയിലെ ആകെ കോവിഡ് മരണ സംഖ്യാ 142 ആയി.

ഇന്ന് വൈകുന്നേരം 5 മണിക്ക് കര്‍ണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 249 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്,ഇതില്‍ 50 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്തു എത്തിയവര്‍ ആണ്,11 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍ ആണ്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ആകെ 80 തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ട്.

ഇന്ന് 111 പേര്‍ രോഗ വിമുക്തി നേടി,5730 പേര്‍ ഇതുവരെ ആശുപത്രി വിട്ടു.

ആകെ രോഗ ബാധിതരുടെ എണ്ണം 9399 ആയി ഇതില്‍ 3523 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

ഇന്നും ബെംഗളൂരു നഗര ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് 126.ഇന്ന് ബെംഗളൂരു ഗ്രാമ ജില്ലയില്‍ 4 കേസുകള്‍ ഉണ്ട്,

കലബുരഗി 27,വിജയ പുര 15,ഉഡുപ്പി 14,ദക്ഷിണ കന്നഡ 12,ദാവനഗേരെ 9,ഉത്തര കന്നഡ 6,ബാഗല്‍ കോട്ട് 6,ബീദര്‍ 5,ചിക്ക മഗലുരു 5,ധാര്‍ വാഡാ 4 ,രാമനഗര 3,ചിത്ര ദുര്‍ഗ 2,കോലാര 2,തുമക്കുരു 2 ,കൊടുഗു 2,യാദഗിരി ,മൈസൂരു ,ചിക്കബല്ലപുര ,കൊപ്പള ,ഗദഗ് ഒന്ന് വീതം ഇങ്ങനെയാണ് ജില്ലതിരിച്ചുള്ള ഇന്നത്തെ രോഗ ബാധിതരുടെ കണക്ക്.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts