ബെംഗളുരു; എസ് എസ് എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കോവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായാൽ ഇവർക്ക് പിന്നീട് പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
പ്രാഥമിക സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ 25-മുതൽ നടക്കുന്ന പരീക്ഷയിൽ ഈ വിദ്യാർഥികൾ പങ്കെടുക്കേണ്ടതില്ല. പരീക്ഷയെഴുതുന്ന മറ്റുവിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ വിദ്യാർഥികൾക്ക് പിന്നീട് പരീക്ഷയെഴുതാൻ സംവിധാനമൊരുക്കമെന്ന് വിദ്യാഭ്യാസവകുപ്പ് നേരത്തേ അറിയിച്ചിരുന്നു.
എന്നാൽ സപ്ലിമെന്ററി പരീക്ഷയോടൊപ്പമാണ് ഈ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കുക. ആദ്യമായി പരീക്ഷയെഴുതുന്നതിന്റെ പരിഗണനയുമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
കർശന സുരക്ഷയാണ് ഒരുക്കുക, പരീക്ഷാഹാളുകളിലും കൃത്യമായി സാമൂഹികാകലം പാലിച്ചാണ് വിദ്യാർഥികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുക. ഓരോ 200 വിദ്യാർഥികൾക്കും ഒന്നെന്ന അനുപാതത്തിൽ സ്കൂൾ കവാടത്തിൽ തന്നെ പരിശോധന കേന്ദ്രങ്ങളും സജ്ജീകരിക്കും. തെർമൽ സ്കാനിങ്ങിനുള്ള സംവിധാനം ഇവിടെ ഒരുക്കും.
കൂടാതെ രാവിലെ ഏഴുമുതൽ പരീക്ഷാ ചുമതലയുള്ള അധ്യാപകർ സ്കൂളിലെത്തണമെന്ന് നിർദേശമുണ്ട്. വിദ്യാർഥികൾ 7.45 -നുള്ളിലും എത്തണം. പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണിത്. 8.48 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.