പൗരത്വനിയമ ഭേദഗതി ബിൽ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവം; കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്ന് ഹർജി

ബെം​ഗളുരു; പൗരത്വനിയമ ഭേദഗതി ബിൽ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണയ്ക്കെതിരായ രാജ്യദ്രോഹക്കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്ന് ആവശ്യം.

ലിയോണക്കെതിരായ രാജ്യദ്രോഹക്കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി. മാണ്ഡ്യ സ്വദേശിയായ അഭിഭാഷകൻ എച്ച്.എൽ. വിശാല രഘുവാണ് ഹർജി നൽകിയത്.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

എന്നാൽ അമൂല്യയുടെ പ്രസംഗത്തിനുപിന്നിൽ ഏതെങ്കിലും ഉപദേശകസമിതിയുണ്ടോയെന്നും തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോയെന്നും ഉറപ്പിക്കേണ്ടതുണ്ടെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി 20-ന് ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് അമൂല്യ ലിയോണ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.

വൻ പ്രതിഷേധം ഉയർത്തിയ സംഭവത്തെ തുടർന്ന് തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച അമൂല്യയ്ക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts