ഫര്‍ണിച്ചര്‍, തെര്‍മോകോള്‍ മാലിന്യം, ഇനി പ്രശ്നമല്ല; മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങി

ബെംഗളുരു: വീടുകളിലും റോഡരികിലും തള്ളുന്ന പഴയകിടക്കകള്‍, ഫര്‍ണിച്ചര്‍, തെര്‍മോക്കോളുകള്‍ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള കേന്ദ്രം കോറമംഗലയില്‍ പ്രവര്‍ത്തനം തുടങ്ങി.

ഖര, ദ്രവ്യ, കോണ്‍ക്രീറ്റ്, അറവു മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് പുറമെയാണു ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ (ബിഎസ്ഡബ്ല്യുഎംഎല്‍) നിയന്ത്രണത്തില്‍ ശുചിത്വ ബെംഗളുരു പദ്ധതിയില്‍ പുതിയ കേന്ദ്രം ആരംഭിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ പഴയ കിടക്കകളും ഫര്‍ണീച്ചറും ശേഖ രിക്കാന്‍ ബിഎസ്ഡബ്ല്യുഎംഎല്ലിന്റെ മൊബൈല്‍ ആപ്പില്‍ ബുക്കിങ് സൗകര്യം തുടങ്ങിയിരുന്നു. ഇതോടെ കൂടുതല്‍ മാലിന്യം ലഭിച്ചെങ്കിലും ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ അഭാവം പ്രതിസന്ധിയായി.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

തുടര്‍ന്ന് രാമലിംഗ റെഡ്ഡി എംഎല്‍എയുടെ വിക സന ഫണ്ട് ഉപയോഗിച്ചാണ് കോറമംഗലയില്‍ ജിബിഎയുടെ നിയന്ത്രണത്തിലുള്ള മാലിന്യ കേന്ദ്രത്തില്‍ സംസ്‌കരണ പ്ലാന്റ് നിര്‍മിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.

വെള്ളപ്പൊക്കത്തിന് പിന്നിലെ വില്ലന്‍

മണ്ണില്‍ ലയിച്ചുചേരാത്ത തര്‍മോകോള്‍ ഉല്‍പന്നങ്ങള്‍ അടിഞ്ഞുകൂടുന്നത് മഴവെള്ളക്കനാലുകളുടെ ഒഴുക്കിനെ ബാധിച്ച് വെള്ളപ്പൊക്കത്തിന് കാരണമാ കുന്നതായി കണ്ടെത്തിയിരുന്നു. ടണ്‍ കണക്കിന് തെര്‍മോകോള്‍ അവശിഷ്ടങ്ങളാണ് ഓരോ മഴക്കാലത്തും ജിബിഎ ജീവനക്കാര്‍ കനാലുകളില്‍ നിന്ന് നീക്കം ചെയ്യുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇവ വീണ്ടും വന്ന് നിറയും. ഉപയോഗശുന്യമായ വസ്തുക്കള്‍ ശുചീകരണ തൊഴിലാളികള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നതിനാല്‍ രാത്രിയില്‍ വഴിയിരികില്‍ തള്ളുന്നതും പതിവാണ്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

സംസ്‌കരിക്കുന്നത് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍
തെര്‍മോക്കോള്‍ സംസ്‌കരിച്ച് കരകൗശല ഉല്പന്നങ്ങള്‍, ബട്ടണുകള്‍, ഫോട്ടോ ഫ്രെയിമുകള്‍, പേനകള്‍ എന്നിവ നിര്‍മിക്കാം. ഫര്‍ണീച്ചര്‍, സോഫ സെറ്റികള്‍ എന്നിവയില്‍ നിന്ന് തുണി, കയര്‍ എന്നിവ വേര്‍തിരിച്ച് പരവതാനികള്‍, ചവിട്ടികള്‍ എന്നിവ യും നിര്‍മിക്കാന്‍ സാധിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts