ക്രൈസ്തവസഭ വിദേശിയല്ല, ഭാരത സഭയാണ്, വിദേശസഭയായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നു; മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുകയാണെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നും അതുകൊണ്ടുതന്നെ സഭ ഭാരതീയ സഭയാണെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

രാജ്യത്തെ ക്രൈസ്തവര്‍ മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിച്ചെന്നും ബിഷപ്പ് പറഞ്ഞു.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുകയാണ്. മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു. ആക്രമണങ്ങളില്‍ വേദനയുണ്ട്. ക്രൈസ്തവ സഭയെ വിദേശ സഭയായാണ് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നത്.

സഭയ്ക്ക് രണ്ടായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട്. സഭ വിദേശിയല്ല. ഭാരത സഭ തന്നെയാണ്. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണം’: മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts