ഇനി സ്വർണം മാത്രമല്ല വെള്ളിയും പണയം വെക്കാം; ആർ ബി ഐ സർക്കൂലാർ ഇങ്ങനെ

ഇനി മുതല്‍ വെള്ളിയും നിങ്ങള്‍ക്ക് പണയം വയ്ക്കാം. വെള്ളി ഈടായി നല്‍കി കൊണ്ട് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതല്‍ സമഗ്രമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ആര്‍ ബി ഐ പുറത്തിറക്കി. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ഈ സര്‍ക്കുലര്‍ നിലവില്‍ വന്നാല്‍ വെള്ളി ഈടു വച്ചുള്ള വായ്പ എടുക്കല്‍ കൂടുതല്‍ സുതാര്യമാകും. എന്തൊക്കെയാണ് പുതിയ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങളെന്ന് നോക്കാം. വെള്ളി ഈടില്‍ എന്തൊക്കെ പണയം വയ്ക്കാന്‍ സാധിക്കും സ്വര്‍ണത്തെ പോലെ തന്നെ വെള്ളി ആഭരണങ്ങള്‍, കോയിനുകള്‍ എന്നിവക്ക് വായ്പ…

Read More

ക്രൈസ്തവസഭ വിദേശിയല്ല, ഭാരത സഭയാണ്, വിദേശസഭയായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നു; മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുകയാണെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നും അതുകൊണ്ടുതന്നെ സഭ ഭാരതീയ സഭയാണെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. രാജ്യത്തെ ക്രൈസ്തവര്‍ മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിച്ചെന്നും ബിഷപ്പ് പറഞ്ഞു. രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുകയാണ്. മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു. ആക്രമണങ്ങളില്‍ വേദനയുണ്ട്. ക്രൈസ്തവ സഭയെ വിദേശ സഭയായാണ് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നത്. സഭയ്ക്ക് രണ്ടായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട്. സഭ വിദേശിയല്ല.…

Read More

രണ്ടാമത്തെ മേല്‍പാത റാംപ് നിര്‍മാണം അവസാനഘട്ടത്തില്‍; ഹെബ്ബാള്‍ കുരുക്കിന് മോചനം ഉടന്‍

ബെംഗളൂരു: വിമാനത്തവള പാതയില്‍ ഹെബ്ബാള്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്കഴിക്കാനുളള രണ്ടാമത്തെ മേല്‍പാത റാംപ് നിര്‍മ്മാണം അവസാനഘട്ടത്തില്‍. ബെളളാരി, റോഡില്‍ യെലഹങ്ക, ജക്കൂര്‍. സഹകാര്‍ നഗര്‍ എന്നീ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്കാണ് റാംപ് ഉപയോഗപ്പെടുക ഹെബ്ബാൾ ഫ്ലൈഓവറിനടുത്തുള്ള നീണ്ട ഗതാഗതക്കുരുക്ക് ഉടൻ തന്നെ മാറിയേക്കാം. യെലഹങ്ക, സഹകരനഗർ, ജക്കൂർ എന്നിവയുൾപ്പെടെ വടക്കൻ ബെംഗളൂരുവിലെ വാഹനമോടിക്കുന്നവരെ നഗരമധ്യത്തിലേക്കും കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും കൂടുതൽ സുഗമമായി ബന്ധിപ്പിക്കുന്ന പുതിയ ലൂപ്പിന്റെ നിർമ്മാണത്തിൽ ബാംഗ്ലൂർ വികസന അതോറിറ്റി (ബിഡിഎ) ഗണ്യമായ പുരോഗതി പ്രഖ്യാപിച്ചു. ബിഡിഎയുടെ കണക്കനുസരിച്ച്, തൂണുകളുമായി ബന്ധപ്പെട്ട…

Read More

മകന്റെ ചോറൂണിന്റെ അന്ന് അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ∙ വിതുരയില്‍ യുവാവിനെ മകന്റെ ചോറൂണു ദിവസം തൂങ്ങി മരിച്ച  നിലയില്‍ കണ്ടെത്തി. പേരയത്തുംപാറ സ്വദേശി അമല്‍കൃഷ്ണനാണ് മരിച്ചത്. കടബാധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന ടര്‍ഫിനടുത്തുള്ള പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്. ഇന്ന് അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാര്‍ അടുത്തുള്ള ഗുരുമന്ദിരത്തില്‍ പോയിരുന്നു. അമല്‍ ഇവര്‍ക്കൊപ്പം എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പഴയ കെട്ടിടത്തില്‍ അമലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമലും ആറു സുഹൃത്തുക്കളും ചേര്‍ന്നാണ്…

Read More

‘നവംബർ വിപ്ലവം’: കോൺഗ്രസിനെ പരിഹസിച്ച് ബിജെപിയുടെ കസേരക്കളി വീഡിയോ

ബെംഗളൂരു : കർണാടക കോൺഗ്രസിലെ അധികാര ത്തർക്കത്തെ പരിഹസിച്ച് എഐ വീഡിയോയുമായി ബിജെപി. മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടി മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിലുള്ള പോരിനെ കളിയാക്കുന്ന കസേരക്കളി വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവർ കസേരക്കളി നടത്തുന്നതാണ് വീഡിയോ. മുഖ്യമന്ത്രിക്കസേരയ്ക്ക് ചുറ്റും നാലുപേരും ഒാടുന്ന വീഡിയോ നവംബർ വിപ്ലവം എന്ന അടിക്കുറിപ്പോടെയാണ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന ഈ മാസം സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം. ഇതേസമയം,…

Read More

തിരുവനന്തപുരത്ത് പൊലീസുകാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരൻ ആത്മഹത്യ ചെയ്തു. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. വീടിനു സമീപത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മാസം 16-ന് വിവാഹം നടക്കാനിരിക്കാനിരിക്കെയായിരുന്നു ദുരന്തവാർത്ത. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ശ്രീജിത്ത് ജീവനൊടുക്കിയത്. വൈകുന്നേരം കാണുമ്പോള്‍ ശ്രീജിത്ത് സന്തോഷവാനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Read More

അവർ എന്നെ ഇന്ത്യക്കാരിയാക്കി, വോട്ടർ പട്ടികയിൽ തന്റെ ചിത്രം വന്നത് അവിശ്വസനീയം; ബ്രസീലിയൻ മോഡൽ

രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ പ്രതികരണവുമായി ബ്രസീലിയൻ മോഡൽ. വോട്ടർ പട്ടികയിൽ തന്റെ ചിത്രം വന്നത് അവിശ്വസനീയം. തന്റെ പഴയ ചിത്രമാണ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതെന്നും മോഡൽ പറയുന്നു. ലാരിസ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അവർ തന്നെ ഇന്ത്യക്കാരിയാക്കി. ഏതാണ്ട് 20 വർഷം പഴക്ക ചിത്രമാണ് അവർ ഉപയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്സിൽ പങ്കുവെച്ചത്. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നുമാണ് വീഡിയോയിൽ ലാരിസ്സ പറയുന്നത്. തന്‍റെ…

Read More

ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണം; വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ്

ഗണേഷ് കുമാറിനെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ്. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസാണ് മന്ത്രിയെ പൊതുവേദിയിൽ പുകഴ്ത്തിയത്. ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്നും പ്രസിഡന്റിന്റെ ആഹ്വാനം. പൂക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിഞ്ഞ് വേണം ഗണേഷ് കുമാറിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ. ഗണേഷ് കുമാറും ആർ ബാലകൃഷ്ണപിള്ളയും ആയും തനിക്ക് പിരിയാത്ത ബന്ധം. ഞാനും നിങ്ങളോടൊപ്പം. ജാതി നോക്കാതെ വികസനം ചെയ്യുന്ന കായ്ഫലമുള്ള മരമാണ് ഗണേഷ് എന്നും അസീസ് വ്യക്തമാക്കി.

Read More

സംഭാവന നൽകുന്നതിൽ നഗരം മൂന്നാം സ്ഥാനത്ത്; സംരംഭകരിൽ പട്ടികയിൽ ഒന്നാമത് ഇൻഫോസിസ് സഹസ്ഥാപകൻ

ബെംഗളൂരു : നഗരത്തിലെ സംരംഭകർ സംഭാവന നൽകുന്നതിൽ പിശുക്ക് കാട്ടുന്നില്ലെന്ന് റിപ്പോർട്ട്. സർക്കാർ ഇതര സംഘടനകൾക്ക് പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിന് സഹായിക്കുന്ന സ്ഥാപനമായ ഈഡൽഗിവ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഫിലാന്ത്രഫി പട്ടികപ്രകാരം ഈ വർഷം ബെംഗളൂരുവിലെ സംരംഭകർ സംഭാവനയായി നൽകിയത് 1,588 കോടി രൂപയാണ്. ഇക്കാര്യത്തിൽ രാജ്യത്തെ നഗരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഐടി നഗരം. ഒന്നാം സ്ഥാനം 2,649 കോടി രൂപ സംഭാവന ചെയ്ത മുംബൈയ്ക്കാണ്. രണ്ടാം സ്ഥാനത്ത് 2,266 കോടിയുമായി ഡൽഹിയാണ്. ബെംഗളൂരുവിലെ സംരംഭകരിൽ പട്ടികയിൽ ഒന്നാമത് ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയാണ്.…

Read More

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ എന്‍ ആമിന അന്തരിച്ചു

കണ്ണൂര്‍: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ എന്‍ ആമിന (42) അന്തരിച്ചു. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ എന്‍ സെറീനയുടെയും മകളാണ്. ഭര്‍ത്താവ് എ.കെ നിഷാദ്. മക്കള്‍ ഫാത്തിമ നൗറിന്‍, അഹമ്മദ് നിഷാദ്, സാറ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബര്‍സ്ഥാനില്‍.

Read More
Click Here to Follow Us