‘നവംബർ വിപ്ലവം’: കോൺഗ്രസിനെ പരിഹസിച്ച് ബിജെപിയുടെ കസേരക്കളി വീഡിയോ

ബെംഗളൂരു : കർണാടക കോൺഗ്രസിലെ അധികാര ത്തർക്കത്തെ പരിഹസിച്ച് എഐ വീഡിയോയുമായി ബിജെപി. മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടി മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിലുള്ള പോരിനെ കളിയാക്കുന്ന കസേരക്കളി വീഡിയോയാണ് പ്രചരിപ്പിക്കുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവർ കസേരക്കളി നടത്തുന്നതാണ് വീഡിയോ. മുഖ്യമന്ത്രിക്കസേരയ്ക്ക് ചുറ്റും നാലുപേരും ഒാടുന്ന വീഡിയോ നവംബർ വിപ്ലവം എന്ന അടിക്കുറിപ്പോടെയാണ് പ്രചരിപ്പിക്കുന്നത്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന ഈ മാസം സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം. ഇതേസമയം, അഞ്ച് വർഷവും താൻ മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം.

ഇതിനിടെ ദളിത് നേതാക്കൾ എന്ന നിലയിൽ ജി. പരമേശ്വരയുടെയും സതീഷ് ജാർക്കിഹോളിയുടെയും പേരുകൾ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബിജെപി വീഡിയോ പുറത്തിറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
[masterslider id="10"]

Related posts