സംഭാവന നൽകുന്നതിൽ നഗരം മൂന്നാം സ്ഥാനത്ത്; സംരംഭകരിൽ പട്ടികയിൽ ഒന്നാമത് ഇൻഫോസിസ് സഹസ്ഥാപകൻ

ബെംഗളൂരു : നഗരത്തിലെ സംരംഭകർ സംഭാവന നൽകുന്നതിൽ പിശുക്ക് കാട്ടുന്നില്ലെന്ന് റിപ്പോർട്ട്. സർക്കാർ ഇതര സംഘടനകൾക്ക് പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിന് സഹായിക്കുന്ന സ്ഥാപനമായ ഈഡൽഗിവ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഫിലാന്ത്രഫി പട്ടികപ്രകാരം ഈ വർഷം ബെംഗളൂരുവിലെ സംരംഭകർ സംഭാവനയായി നൽകിയത് 1,588 കോടി രൂപയാണ്.

ഇക്കാര്യത്തിൽ രാജ്യത്തെ നഗരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഐടി നഗരം. ഒന്നാം സ്ഥാനം 2,649 കോടി രൂപ സംഭാവന ചെയ്ത മുംബൈയ്ക്കാണ്. രണ്ടാം സ്ഥാനത്ത് 2,266 കോടിയുമായി ഡൽഹിയാണ്. ബെംഗളൂരുവിലെ സംരംഭകരിൽ പട്ടികയിൽ ഒന്നാമത് ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയാണ്.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

ഇദ്ദേഹം 365 കോടി രൂപ സംഭാവന ചെയ്തു. സ്ത്രീ സംരംഭകരിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്തത് നന്ദൻ നിലേകനിയുടെ ഭാര്യ കൂടിയായ റോഷ്‌നിയാണ്. ഇവർ 204 കോടി രൂപയാണ് സംഭാവനയായി നൽകിയത്. ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ 83 കോടി രൂപയും സംഭാവന ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത സംരംഭ കുടുംബം എച്ച്‌സിഎൽ സ്ഥാപകൻ ശിവ് നാടാരുടെ കുടുംബമാണ്. ഇവർ 2,537 കോടി രൂപ സംഭാവന ചെയ്തു. ഇതേ സമയം ബെംഗളൂരുവിന്റെ സ്വന്തം ഐടി കമ്പനിയായ ഇൻഫോസിസുമായി ബന്ധപ്പെട്ട സംരംഭകരായ നന്ദൻ നിലേകനി, ക്രിസ് ഗോപാലകൃഷ്ണൻ, കെ. ദിനേശ്, റോഷ്‌നി , കുമാരി ഷിബുലാൽ എന്നിവർ ചേർന്ന് 850 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

ഈഡൽഗിവ് ഫൗണ്ടേഷന്റെ പട്ടികയിൽ രാജ്യത്തെ 191 സമ്പന്നരായ വ്യക്തികളാണ് ഇടം പിടിച്ചിരിക്കുന്നത്. ഇവർ ഈ വർഷം ആകെ 10,500 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പല മേഖലകളിലെ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമാണ് ഇവർ സംഭാവന നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts