ബെംഗളൂരു: തടിയിന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ ഭീകരക്രമണ ഗൂഢാലോചന നടത്തിയെന്ന കേസില്‍ 3 പേര്‍ക്കെതിരെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം നല്‍കി. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്‌ഐ ചാന്‍ പാഷ, ഒളിവിലുള്ള പ്രതി ജുനൈദ് അഹമ്മദിന്റെ മാതാവ് അനീസ് ഫാത്തിമ എന്നിവര്‍ ജൂലൈയിലാണ് അറസ്റ്റിലായത്. 9 പേര്‍ക്കെതിരെ നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. ജീവപര്യന്തം തടവിലുള്ള തടിയന്റവിട നസീറിന് ജയിലില്‍ സാമ്പത്തിക സഹായം നല്‍കിയത് അനീസ് ഫാത്തിമയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.…
Read MoreDay: 3 January 2026
വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി ബെസ്‌കോം
ബെംഗളുരു: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം. ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോമർ ലൈഫ് സിസ്റ്റം (ഡിടിഎൽഎംഎസ്) എന്ന പേരിലാണ് പുതിയ മൊബൈൽ ആപ്പ്. ഇതിലൂടെ ബെസ്കോമിന്റെ പരിധിയിലുള്ള എട്ട് ജില്ലകളിലായി അഞ്ച് ലക്ഷത്തിലധികം വിതരണ ട്രാൻസ്ഫോർമറുകളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ചുള്ള തല്‍സ്ഥിതി അറിയാന്‍ സാധിക്കുമെന്ന് ബെസ്കോം അധികൃതര്‍ അറിയിച്ചു.
Read Moreജനനായകന്‍ അവസാന ചിത്രമല്ല; വിജയ് സിനിമ നിര്‍ത്തില്ലന്ന് പ്രഖ്യാപനം
ചെന്നൈ: വിജയുടെ അവസാന ചിത്രമായ ജനനായകന്‍ ജനുവരി ഒമ്പതിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. അദ്ദേഹം സിനിമ നിര്‍ത്തുന്നതില്‍ പല താരങ്ങളും സിനിമാ രംഗത്തുള്ളവരും നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ ജ്യോല്‍സ്യന്‍ പ്രവചിക്കുന്നത് ജനനായകന്‍ വിജയുടെ അവസാന ചിത്രമാകില്ല എന്നും അദ്ദേഹം വീണ്ടും അഭിനയിക്കുമെന്നുമാണ്. അസ്‌ട്രോ പ്രശാന്ത് 9 എന്ന പേരില്‍ പല പ്രവചനങ്ങളും ട്വിറ്ററില്‍ നടത്തുന്ന ജ്യോല്‍സ്യനാണ് വിജയുടെ കാര്യത്തില്‍ ചിലത് പറഞ്ഞിരിക്കുന്നത്. ജനനായകന്‍ വിജയുടെ അവസാന സിനിമയാകില്ലെന്ന് ജ്യോല്‍സ്യന്‍ പ്രവചിച്ചു. അടുത്ത ചിത്രം 2029ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു. അതായിരിക്കും വിജയുടെ…
Read Moreലഡ്ഡുവിന് തലക്കിഡി!!! ഒരു ദിവസത്തെ വില്‍പ്പന 5.13 ലക്ഷം രൂപ; 2025 ൽ റെക്കോഡ് കുതിപ്പുമായി തിരുപ്പതി ലഡു
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് ലഡു. ശ്രീവരി ലഡു എന്നാണ് ഈ പ്രത്യേക മധുരപലഹാരം അറിയപ്പെടുന്നത് തന്നെ. വെങ്കിടേശ്വരന്റെ പ്രിയപ്പെട്ട നൈവേദ്യമായാണിത്.അതുകൊണ്ട് തന്നെ ഭഗവാനെ ദര്‍ശിക്കാനെത്തുന്നവര്‍ ഈ നിവേദനം വാങ്ങിയാണ് മടങ്ങാറുള്ളത്. തിരുമല തിരുപ്പതി ദേവസ്ഥാനമാണ് പുണ്യക്ഷേത്രത്തിലെ ലഡു നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇപ്പോൾ, ടിടിഡിയിലെ നിര്‍മാണ പ്രവർത്തനങ്ങൾ ഗണ്യമായി നവീകരിച്ചു. ലഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഇതിന്‍റെ ഫലമായാണ് 2024 നെ അപേക്ഷിച്ച് 2025 ൽ തിരുപ്പതി ലഡുവിന്‍റെ വില്‍പ്പന റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നത്.…
Read Moreക്യാംപസില്‍ ലൈംഗികാതിക്രമത്തിനിരയായ ഡിഗ്രി വിദ്യാര്‍ഥിനി മരിച്ചു; പ്രൊഫസര്‍ക്കും മൂന്ന് വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസ്
ഹിമാചല്‍ പ്രദേശില്‍ ക്യാംപസില്‍ ലൈംഗികാതിക്രമത്തിനും റാഗിങിനും ഇരയായ പെണ്‍കുട്ടി മരിച്ചു. ധരംശാലയിലെ സര്‍ക്കാര്‍ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായിരുന്ന 19 കാരിയാണ് ചികില്‍സയിലിരിക്കെ ഡിസംബര്‍ 26ന് മരിച്ചത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കും കോളജിലെ പ്രൊഫസറിനുമെതിരെ റാഗിങ്, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു. മരിക്കുന്നതിന് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിശദീകരിക്കുന്ന ഒരു വിഡിയോയും പെണ്‍കുട്ടി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍, സെപ്റ്റംബര്‍ 18 ന് ഹര്‍ഷിത, അകൃതി, കൊമോളിക എന്നീ മൂന്ന്…
Read Moreനഗരത്തിൽ പുരുഷന്മാരും സേഫ് അല്ല!! രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവ മെയിൽ ഡോക്ടറെ റോഡിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി പിടിയിൽ
ബെംഗളൂരു: രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവ ഡോക്ടറെ ഒരാൾ ഉപദ്രവിച്ചതായി കണ്ടെത്തി. ചിക്കബനവാരയിലെ എജിബി ലേഔട്ടിൽ നടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട് സോളദേവനഹള്ളി പോലീസ് പ്രതിയായ വിനോദിനെ അറസ്റ്റ് ചെയ്തു. ഡിസംബർ 17 ന് പുലർച്ചെ 12.45 ഓടെയാണ് സംഭവം നടന്നത്. ഹെസരഘട്ട റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ഡ്യൂട്ടി പൂർത്തിയാക്കി പിജിയിലേക്ക് പോകുകയായിരുന്നു. പിജി ഗേറ്റിലെത്തിയപ്പോൾ ബൈക്കിൽ വന്ന ഒരാൾ ഡോക്ടറുടെ അടുത്ത് നിർത്തി, “ബസ് സ്റ്റോപ്പ് എവിടെയാണ്?” എന്ന് ചോദിച്ചു. ഡോക്ടർ സ്വാഭാവികമായി ഉത്തരം…
Read Moreഫര്‍ണിച്ചര്‍, തെര്‍മോകോള്‍ മാലിന്യം, ഇനി പ്രശ്നമല്ല; മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങി
ബെംഗളുരു: വീടുകളിലും റോഡരികിലും തള്ളുന്ന പഴയകിടക്കകള്‍, ഫര്‍ണിച്ചര്‍, തെര്‍മോക്കോളുകള്‍ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള കേന്ദ്രം കോറമംഗലയില്‍ പ്രവര്‍ത്തനം തുടങ്ങി. ഖര, ദ്രവ്യ, കോണ്‍ക്രീറ്റ്, അറവു മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് പുറമെയാണു ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ (ബിഎസ്ഡബ്ല്യുഎംഎല്‍) നിയന്ത്രണത്തില്‍ ശുചിത്വ ബെംഗളുരു പദ്ധതിയില്‍ പുതിയ കേന്ദ്രം ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ പഴയ കിടക്കകളും ഫര്‍ണീച്ചറും ശേഖ രിക്കാന്‍ ബിഎസ്ഡബ്ല്യുഎംഎല്ലിന്റെ മൊബൈല്‍ ആപ്പില്‍ ബുക്കിങ് സൗകര്യം തുടങ്ങിയിരുന്നു. ഇതോടെ കൂടുതല്‍ മാലിന്യം ലഭിച്ചെങ്കിലും ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ അഭാവം പ്രതിസന്ധിയായി. തുടര്‍ന്ന് രാമലിംഗ…
Read Moreമത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാല്‍ എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും മത്സരിക്കും; എ കെ ശശീന്ദ്രൻ
നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ എലത്തൂരില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി ദേശീയ നേതൃത്വമാണെന്ന് എ കെ ശശീന്ദ്രന്‍. മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടാല്‍ എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും മത്സരിക്കുമെന്നും എ കെ ശശീന്ദ്രന്‍. എ കെശശീന്ദ്രന്‍ മാറി നില്‍ക്കണമെന്ന് ഇന്നലെ എന്‍സിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് തുറന്നടിച്ചതിന് പിന്നാലെയാണ് പ്രതികരണം.
Read Moreദൃശ്യ വധക്കേസ് പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസം; വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസമായിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല. വിനീഷിനെ കണ്ടെത്താന്‍ അന്വേഷണ സംഘം കര്‍ണാടക പൊലിസുമായി ബന്ധപ്പെട്ടു. നേരത്തെ രക്ഷപ്പെട്ട സമയത്ത് വിനീഷിനെ പൊലിസ് കണ്ടെത്തിയത് ധര്‍മ്മസ്ഥലയില്‍ വച്ചായിരുന്നു. അന്ന് അവിടെ വിനീഷിന് ആരെങ്കിലുമായും പരിചയമുണ്ടോ എന്നും ഇപ്പോള്‍ അവിടെ എത്താന്‍ സാധ്യതയുണ്ടോ എന്നതുമാണ് പരിശോധിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ചാവും കേരള പൊലിസ് കര്‍ണാടകയിലേക്ക് പോകുക.
Read Moreസംശയങ്ങൾ ചോദിക്കാനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; പൂജപ്പുരയിൽ ട്യൂഷൻ അധ്യാപകൻ പിടിയിൽ
തിരുവനന്തപുരം: പൂജപ്പുരയിൽ ട്യൂഷൻ ക്ലാസിൽവെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കരിക്കകം സ്വദേശി സുബിൻ സ്റ്റെല്ലസാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഡിസംബർ 31 നായിരുന്നു സംഭവം. നാല് വർഷമായി പൂജപ്പുര കേന്ദ്രീകരിച്ച് ട്യൂഷൻ സെന്റർ നടത്തുന്നയാളാണ് സുബിൻ സ്റ്റെല്ലസ്. 17കാരി പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനായി സുബിൻ സ്റ്റെല്ലസിനടുത്ത് എത്തിയതായിരുന്നു. മറ്റ് കുട്ടികൾ ക്ലാസ് കഴിഞ്ഞുപോയ നേരം ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞതിന്…
Read More