ലഡ്ഡുവിന് തലക്കിഡി!!! ഒരു ദിവസത്തെ വില്‍പ്പന 5.13 ലക്ഷം രൂപ; 2025 ൽ റെക്കോഡ് കുതിപ്പുമായി തിരുപ്പതി ല‍‍ഡു

തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് ലഡു. ശ്രീവരി ലഡു എന്നാണ് ഈ പ്രത്യേക മധുരപലഹാരം അറിയപ്പെടുന്നത് തന്നെ.

വെങ്കിടേശ്വരന്റെ പ്രിയപ്പെട്ട നൈവേദ്യമായാണിത്.അതുകൊണ്ട് തന്നെ ഭഗവാനെ ദര്‍ശിക്കാനെത്തുന്നവര്‍ ഈ നിവേദനം വാങ്ങിയാണ് മടങ്ങാറുള്ളത്.

തിരുമല തിരുപ്പതി ദേവസ്ഥാനമാണ് പുണ്യക്ഷേത്രത്തിലെ ലഡു നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇപ്പോൾ, ടിടിഡിയിലെ നിര്‍മാണ പ്രവർത്തനങ്ങൾ ഗണ്യമായി നവീകരിച്ചു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ലഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.

ഇതിന്‍റെ ഫലമായാണ് 2024 നെ അപേക്ഷിച്ച് 2025 ൽ തിരുപ്പതി ലഡുവിന്‍റെ വില്‍പ്പന റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നത്.

2024 നെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2025 ഡിസംബർ 27 ന് 5.13 ലക്ഷം ലഡുവാണ് വിറ്റുപോയത്.

മെച്ചപ്പെട്ട രുചിയിലും ഗുണനിലവാരത്തിലും ഭക്തർ സംതൃപ്തി പ്രകടിപ്പിച്ചതായും തിരുപ്പതി ദേവസ്ഥാനം പങ്കിട്ട എക്സ് പോസ്റ്റില്‍ പറയുന്നു. കേടാകാതെ 6-7 ദിവസം ഇരിക്കുമെന്ന ഭക്തരുടെ അഭിപ്രായവും പോസ്റ്റില്‍ പങ്കിട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി
[masterslider id="10"]

Related posts