ജനനായകന്‍ അവസാന ചിത്രമല്ല; വിജയ് സിനിമ നിര്‍ത്തില്ലന്ന് പ്രഖ്യാപനം

ചെന്നൈ: വിജയുടെ അവസാന ചിത്രമായ ജനനായകന്‍ ജനുവരി ഒമ്പതിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. അദ്ദേഹം സിനിമ നിര്‍ത്തുന്നതില്‍ പല താരങ്ങളും സിനിമാ രംഗത്തുള്ളവരും നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ ജ്യോല്‍സ്യന്‍ പ്രവചിക്കുന്നത് ജനനായകന്‍ വിജയുടെ അവസാന ചിത്രമാകില്ല എന്നും അദ്ദേഹം വീണ്ടും അഭിനയിക്കുമെന്നുമാണ്.

അസ്‌ട്രോ പ്രശാന്ത് 9 എന്ന പേരില്‍ പല പ്രവചനങ്ങളും ട്വിറ്ററില്‍ നടത്തുന്ന ജ്യോല്‍സ്യനാണ് വിജയുടെ കാര്യത്തില്‍ ചിലത് പറഞ്ഞിരിക്കുന്നത്. ജനനായകന്‍ വിജയുടെ അവസാന സിനിമയാകില്ലെന്ന് ജ്യോല്‍സ്യന്‍ പ്രവചിച്ചു. അടുത്ത ചിത്രം 2029ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു. അതായിരിക്കും വിജയുടെ അവസാന സിനിമ എന്നുമാണ് പ്രവചനം.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

ദളപതി വിജയ് രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമാ അഭിനയം അവസാനിപ്പിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയെ ഒഴിവാക്കുന്നു എന്നാണ് വിജയ് മലേഷ്യയിലെ പരിപാടിയില്‍ പ്രസംഗിച്ചത്. ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് വിജയ്. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് വരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഡിഎംകെ, അണ്ണാഡിഎംകെ എന്നീ കക്ഷികള്‍ക്ക് പുറമെ തമിഴ്‌നാട്ടില്‍ മൂന്നാം കക്ഷിയായി കരുത്ത് നേടാന്‍ ഇതിനകം ടിവികെക്ക് സാധിച്ചിട്ടുണ്ട്. അണ്ണാഡിഎംകെ ചിത്രത്തില്‍ ഇല്ലെന്നും ഡിഎംകെയും ടിവികെയും തമ്മിലാണ് പോരാട്ടം എന്നുമാണ് വിജയ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് ഡിഎംകെ അണ്ണാഡിഎംകെ പോരാട്ടമാണ് വരുന്നത് എന്നാണ്. ഇതിനിടെയാണ് വിജയിയുടെ ഭാവി സംബന്ധിച്ച ജ്യോല്‍സ്യന്റെ പ്രവചനം ചര്‍ച്ചയാകുന്നത്..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts