സംശയങ്ങൾ ചോദിക്കാനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; പൂജപ്പുരയിൽ ട്യൂഷൻ അധ്യാപകൻ പിടിയിൽ

തിരുവനന്തപുരം: പൂജപ്പുരയിൽ ട്യൂഷൻ ക്ലാസിൽവെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കരിക്കകം സ്വദേശി സുബിൻ സ്റ്റെല്ലസാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഡിസംബർ 31 നായിരുന്നു സംഭവം. നാല് വർഷമായി പൂജപ്പുര കേന്ദ്രീകരിച്ച് ട്യൂഷൻ സെന്റർ നടത്തുന്നയാളാണ് സുബിൻ സ്റ്റെല്ലസ്. 17കാരി പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനായി സുബിൻ സ്റ്റെല്ലസിനടുത്ത് എത്തിയതായിരുന്നു.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

മറ്റ് കുട്ടികൾ ക്ലാസ് കഴിഞ്ഞുപോയ നേരം ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞതിന് പിന്നാലെ പരാതി പൊലീസിൽ പരാതി നൽകുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts