ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ മുഴുവൻ കുട്ടികളേയും പ്രവേശിപ്പിക്കാൻ അനുമതി; ക്ലാസുകൾ ആഴ്ചയിൽ 5 ദിവസം.

ബെം​ഗളുരു; കോവിഡ് കേസുകൾ ​ബെം​ഗളുരുവിൽ തീരെ കുറഞ്ഞ സാഹചര്യത്തിൽ ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് ക്ലാസുകൾ തുടങ്ങാൻ അനുമതി. ഇത്തരത്തിൽ ആഴ്ച്ചയിൽ 5 ദിവസവും ക്ലാസുകൾ നടത്താമെന്ന് അനുമതി നൽകി. അതോടൊപ്പം തിയേറ്ററുകൾക്കും പബ്ബുകൾക്കും പ്രവർത്തിക്കാനും അനുമതി നൽകി. ഈ വരുന്ന ഒക്ടോബർ ഒന്ന് മുതൽ തിയേറ്ററുകൾക്കും 3 മുതൽ പബ്ബുകൾക്കും മുഴു‌വൻ സീറ്റുമായി പ്രവർത്തിക്കാം. കോവിഡ് അവലോകന യോ​ഗത്തിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. രോ​ഗസ്ഥിതീകരണ നിരക്ക് 1% ത്തിൽ കുറവുള്ള ഇടങ്ങളിലാണ് 5 ദിവസവും ക്ലാസുകൾ…

Read More

വയസായെന്നു കരുതി വിഷമിക്കണ്ട; സ്മാർട്ഫോൺ ഉപയോ​ഗിക്കാൻ സൗജന്യ പരിശീലനം

ബെം​ഗളുരു: ഇനി നിങ്ങൾ വയസായെന്നു കരുതി വിഷമിക്കണ്ട, സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സന്നദ്ധസംഘടനയായ നൈറ്റിംങ്​ഗേൽ എംപവർമെന്റ് ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകും. എല്ലാ ശനിയാഴ്ച്ചയും ആർടി ന​ഗറിലെയും കെ ആർ മാർക്കറ്റിലെയും പ്രോജക്ട് ഒാഫീസുകളിൽ രാവിലെ 10 മുതൽ 1 മണിവരെയാണ് ക്ലാസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ ചേർക്കുന്ന നമ്പർ ഉപയോ​ഗപ്പെടുത്തുക. ഫോൺ: 080-26800333, 42423535

Read More
Click Here to Follow Us