ദീപാവലി ആഘോഷം; ആയിരം അധിക സർവ്വീസുമായി കർണ്ണാടക ആർടിസി

ബെം​ഗളുരു; ദീപാവലി ആഘോഷം അടുത്തിരിക്കെ യാത്രക്കാരുടെ തിരക്കുകൾ മുന്നിൽ കണ്ട് 1000 അധിക സർവ്വീസുകൾ നടത്താൻ സന്നദ്ധത അറിയിച്ച് കർണ്ണാടക ആർടിസി രം​ഗത്ത്.

കേരളത്തിലേക്കുൾപ്പെടെയാണ് സർവ്വീസുകൾ ഉണ്ടായിരിയ്ക്കുക. നവംബർ 7 വരെയാണ് പ്രത്യേക സർവ്വീസുകൾ ഉണ്ടായിരിയ്ക്കുക. കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കോയമ്പത്തൂർ, പുണെ , ചെന്നൈ, വിജയവാഡാ, തിരുപ്പതി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും പ്രത്യേക സർവ്വീസ് നടത്തുമെന്നും കർണ്ണാടക ആർടിസി അറിയിച്ചു.

  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

ദീപാവലി ആഘോഷ സമയത്ത് വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. അതിനാലാണ് അധിക സർവ്വീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ബീദർ, കാർവാർ, റായ്ച്ചൂർ, ധർമ്മസ്ഥല, ശിവമൊ​ഗ, ഹാസൻ, ധാർവാഡ്, ബെല​ഗാവി, ബല്ലാരി തുടങ്ങിയ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്കും ദീപാവലി പ്രമാണിച്ച് അധിക സർവ്വീസുകൾ നടത്താൻ തീരുമാനമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts