ദീപാവലി ആഘോഷം; ആയിരം അധിക സർവ്വീസുമായി കർണ്ണാടക ആർടിസി

ബെം​ഗളുരു; ദീപാവലി ആഘോഷം അടുത്തിരിക്കെ യാത്രക്കാരുടെ തിരക്കുകൾ മുന്നിൽ കണ്ട് 1000 അധിക സർവ്വീസുകൾ നടത്താൻ സന്നദ്ധത അറിയിച്ച് കർണ്ണാടക ആർടിസി രം​ഗത്ത്. കേരളത്തിലേക്കുൾപ്പെടെയാണ് സർവ്വീസുകൾ ഉണ്ടായിരിയ്ക്കുക. നവംബർ 7 വരെയാണ് പ്രത്യേക സർവ്വീസുകൾ ഉണ്ടായിരിയ്ക്കുക. കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കോയമ്പത്തൂർ, പുണെ , ചെന്നൈ, വിജയവാഡാ, തിരുപ്പതി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും പ്രത്യേക സർവ്വീസ് നടത്തുമെന്നും കർണ്ണാടക ആർടിസി അറിയിച്ചു. ദീപാവലി ആഘോഷ സമയത്ത് വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. അതിനാലാണ് അധിക സർവ്വീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബീദർ, കാർവാർ, റായ്ച്ചൂർ, ധർമ്മസ്ഥല, ശിവമൊ​ഗ, ഹാസൻ, ധാർവാഡ്,…

Read More
Click Here to Follow Us