പ്രിയതാരം പുനീത് രാജ്കുമാറിൻ്റെ വിയോഗത്തിൽ ദുഃഖം പങ്ക് വച്ച് പ്രമുഖർ

ബെംഗളുരു: കന്നഡ സിനിമാതാരം പുനീത് രാജ് കുമാറിൻ്റെ വേർപാടിൽ അനുശോചിച്ചു കൊണ്ട് കലാ – കായിക – സിനിമാ – രാഷ്ട്രീയ മേഖലകളിൽ നിന്നും പ്രമുഖർ.

പുനീത് രാജ്കുമാറുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഒപ്പം ഭാവി തലമുറ അദ്ദേഹത്തിൻ്റെ നടന വൈഭവവും, വ്യക്തിത്വവും ഓർത്തിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

സിനിമാ മേഖലയ്ക്ക് പുനീതിൻ്റെ അപ്രതീക്ഷിത നിര്യാണം കനത്ത നഷ്ടം ആണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. കന്നഡ നാടിന് യുവരത്‌നത്തെയാണ് നഷ്ടമായത് എന്ന് മുൻ മുഖ്യമന്ത്രി എച്. ഡി ദേവഗൗഡ അഭിപ്രായപ്പെട്ടു.

അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ വ്യക്തിയാണ് പുനീത് എന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കുറിച്ചു.

മലയാള സിനിമാതാരങ്ങൾ ഉൾപ്പെടെ, തമിഴ് – തെലുങ്ക് ചലച്ചിത്രരംഗത്ത് നിന്നുമുള്ള പ്രമുഖ താരങ്ങൾ പ്രിയ താരത്തിൻറെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. കൂടാതെ കായിക മേഖലയിൽ നിന്നും പ്രമുഖർ അനുശോചിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts