അമിതവേഗത മൂലം അപകടങ്ങൾ ; രണ്ടുപേരുടെ ജീവനെടുത്തു !

ബെംഗളൂരു: വ്യത്യസ്ത സംഭവങ്ങളിൽ അമിതവേഗത മൂലമുണ്ടായ അപകടങ്ങളിൽ രണ്ട് മരണം.

അർദ്ധരാത്രിയിൽ അമിതവേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ  ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കിരൺ (28) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20ന് തലഘട്ടപൂർ ട്രാഫിക് പോലീസ് സ്‌റ്റേഷനിലാണ് അപകടം.

മഹാരാജ പാലസ് ഹോട്ടലിൽ നിന്ന് റിതു ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

അമിതവേഗതയിലും അശ്രദ്ധയിലും ഓടിച്ച ഇയാൾ ഫുട്പാത്തിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കിരൺ മരിച്ചു.

സംഭവമറിഞ്ഞയുടൻ തലഘട്ടപൂർ ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അപകടത്തിൽപ്പെട്ട കാർ കസ്റ്റഡിയിലെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പൂരിലെ ഗൊല്ലഹള്ളിക്ക് സമീപം കാറും ചരക്ക് വാഹനവും തമ്മിൽ അപകടമുണ്ടായി.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

വാഹനങ്ങൾ പൂര്ണമായുംതകർന്ന നിലയിലാണ്. സംഭവത്തിൽ ഒരാൾ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts