മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി താഴെ വീണ യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം.

35 കാരിയായ റീനയയാണ് മരിച്ചത്. ഡൽഹി ഇന്ദർലോക് സ്റ്റേഷനിലാണ് അപകടം നടന്നത്.

വ്യാഴാഴ്ചയാണ് മെട്രോയുടെ വാതിലിൽ സാരിയുടെ ഒരു ഭാഗം കുടുങ്ങുകയും താഴെ വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.

സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് റീന മരിച്ചത്.

അതേസമയം,അപകടം നടന്നത് ട്രെയിനിൽ കയറുമ്പോഴാണോ ഇറങ്ങുമ്പോഴാണോ എന്ന് വ്യക്തമല്ലെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ പറഞ്ഞു.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തുമെന്ന് ഡൽഹി മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനുജ് ദയാൽ പറഞ്ഞു.

പടിഞ്ഞാറൻ ഡൽഹിയിലെ നംഗ്ലോയിൽ നിന്ന് മോഹൻ നഗറിലേക്ക് പോകുമ്പോഴാണ് അപകടത്തിൽ പെട്ടതെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്.

ഏഴു വർഷം മുൻപാണ് റീനയുടെ ഭർത്താവ് മരിച്ചത്. ഒരു മകനും ഒരു മകളുമുണ്ട്.

  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ

അതേസമയം, അപകടത്തെക്കുറിച്ച് ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
[masterslider id="10"]

Related posts