മഡിവാളയിലെ ബാറിൽ നിന്ന് നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ മദ്യം; മദ്യക്കവർച്ച നഗരത്തിൽ നിത്യസംഭവമാകുന്നു.

ബെംഗളൂരു : ലോക്ക് ഡൗൺ കൂടുതൽ സമയത്തേക്ക് ദീർഘിപ്പിച്ചതോടെ മദ്യപാനികളിൽ ഒരു വിഭാഗം ദു:ഖിതരാണ്.

അതേ സമയം അനധികൃത മദ്യക്കടത്തും മദ്യ നിർമ്മാണവും കൂടെ മദ്യക്കടകളിൽ കവർച്ച നടത്തുന്നതും ഇപ്പോൾ ഒരു സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ 14 ബാറുകളിലാണ് കവർച്ച നടന്നത്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

കഴിഞ്ഞ ദിവസം കെംപഗൗഡ നഗർ, മഡിവാള എന്നിവിടങ്ങളിലെ 2 ബാറുകളിൽ നിന്ന് മാത്രം 3 ലക്ഷം രൂപയുടെ മദ്യക്കുപ്പികളാണ് കവർന്നത്.

മഡിവാളയിലെ നേത്രാവതിബാർ,കെംപഗൗഡ നഗറിലെ
ത്രിമൂർത്തിബാർ എന്നിവിടങ്ങളിലുമാണ് കവർച്ച നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts