കർണാടക പ്രവാസി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കെആർ പുരം, വിജന പുര, ബി നാരായണപുരം, എ നാരായണപുരം എന്നീ സ്ഥലങ്ങളിൽ സൗജന്യമായി 200 പച്ചക്കറി കിറ്റുകൾ വിതരണം വിതരണം ചെയ്തു.

ലോക്കഡോണിന്റെ കഴിഞ്ഞ മുപ്പത് ദിവസങ്ങളിൽ ലോക്കഡോൺ മൂലം ദുരിതത്തിലായ 3200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് കൾ കെപിസിയുടെ വിവിധ അസംബ്ലി കമ്മറ്റികളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു

മാറത്തഹള്ളി, വൈറ്റെഫീൽഡ്, ബൊമ്മസാന്ദ്ര, ഇലക്ട്രോണിക് സിറ്റി, ജിഗ് നി, ഹുളിമംഗള, ബേഗുർ, ബന്നേർഘട്ട റോഡ്, അഞ്ജനാപുര, ഉത്തരഹള്ളി, മഗാദി റോഡ്, കേമ്പപ്പൂര, ദീപാഞ്ജലി നഗർ, ലാരിപാലയ, നയണ്ടഹള്ളി, ടി ദാസറഹള്ളി, സുൽതാൻ പാളയ, കമ്മനഹള്ളി, ബൈരത്തി, ഹോരമാവു അഗെര, മാര്ഗോന്ദനഹള്ളി, രാമമൂർത്തി നഗർ, വിജനപുര, ഉദയ നഗർ, ബി നാരായണപുരം, എ നാരായണപുരം, കാഗദാസപുര, മഹാദേവപുര, ബുദിഗെരെ, അവലഹള്ളി, മുതലായ പ്രദേശങ്ങളിൽ ആണ് ഭക്ഷ്യധാന്യ കിറ്റ് കൾ വിതരണം ചെയ്തത്. അരി -5kgs, പഞ്ചസാര-1kg, ഉപ്പ്-1kg,മുളക് പൊടി-100gms, മല്ലി പൊടി-100gms,മഞ്ഞൾ പൊടി-100gms, പരിപ്പ്-1kg,ആട്ട-2kgs,എണ്ണ-1litre,റവ-1kgs മുതലായ റേഷൻ സമാഗ്രഹികൾ അടങ്ങിയ കിറ്റുകളാണ് ആണ് വിതരണം ചെയ്തത്.

മഹാമാരിയുടെ കാലത്ത് ബാംഗ്ലൂർ നഗരത്തിലെ കഷ്ടത അനുഭവിക്കുന്ന മനുഷ്യരുടെ വിശപ്പകറ്റുവാൻ എല്ലാദിവസവും ആയിരത്തിലധികം പാകം ചെയ്ത ഭക്ഷണവും വിതരണം ചെയ്യുന്നു. കെ ആർ പുരം, ഹെന്നൂർ റോഡ് റോഡ്, മഗാദി റോഡ്, ബന്നേർഘടാ റോഡ് എന്നീ ഏരിയ മെംബേർസ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കോവിഡ് ഭീതിയിൽ കഴിയുന്നവർക്ക് കെപിസിയുടെ നേതൃത്വത്തിൽ ഫ്രീ കൗൺസിലിംഗും കഴിഞ്ഞ 12 ദിവസമായി നടന്നുവരുന്നു.. ഈ കൗൺസിലിംഗ് മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ലഭ്യമാണ്.

കൗൺസിലിംഗ് താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക

@ 994507 6768 Dr. Sanjay Peerapur (Kannada and English)

@ 988655 2137 Prof: Jasmine Joseph (English and Malayalam).

@ 944872 1208 Dr. Hemalatha R (Hindi and English).

@ 963275 8060 Prof. Avinash (Kannada and English)

ലോക്ക് ഡൌൺ കാരണം പുറത്തു പോകാൻകഴിതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വയോധികർക്കു ആവശ്യമുള്ള മരുന്നുകൾ, പലവഞ്ചനകൾ മുതലായവ കെ പി സി യുടെ വോളന്റീർസ് എത്തിച്ചു നൽകുന്നതായി എന്ന് പ്രസിഡന്റ്‌ അഡ്വക്കേറ്റ് സത്യൻ പുത്തൂർ, ജനറൽ സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us