തുമക്കൂരുവിലേക്ക് ഗ്രീൻലൈൻ ; സാധ്യതാ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് ബിഎംആർസി

ബെംഗളൂരു : മെട്രോ ഗ്രീൻലൈൻ, മാധവാര മുതൽ തുമക്കൂരു വരെ നീട്ടുന്നത് സംബന്ധിച്ചുള്ള ബെംഗളൂരു നഗര, ഗ്രാമ പ്രദേശങ്ങളെയും തുമക്കൂരു ജില്ലകൾ എന്നിവയെ ബന്ധിപ്പിച്ച് 59.60 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 26 സ്റ്റേഷനുകളാണ് ഉണ്ടാവുക.

മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ പാതയെന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. റോഡ്, ട്രെയിൻ മാർഗം നിലവിൽ 70 കിലോമീറ്റർ ദൂരമുണ്ട് തുമക്കൂരുവിലേക്ക്. 1.25 കോടിരൂപ ചെലവിൽ ഹൈദരാബാദ് ആസ്ഥാനമായ ഏജൻസിയാണ് പഠനം പൂർത്തിയാക്കിയത്.

  ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ മൃ​ഗ​ക്ക​ട​ത്ത് വ​ർ​ധി​ക്കു​ന്നതായികണ്ടെത്തൽ

ദാസനപുര, നെലമംഗല, മക്കാലി, നെലമംഗല വീവേഴ്സ് കോളനി, നെലമംഗല ബസ് ടെർമിനൽ, വിശേശ്വരപുര, ടി.ബേഗൂർ, നെലമംഗല ടോൾ ഗേറ്റ്,ബുദിഹാൽ, ബിലനകോട്ടെ, സോമാപുര ഇൻഡസ്ട്രി, കുളുവാനഹള്ളി, ഹിരേഹള്ളി, ദബാസ്പേട്ട്, പാണ്ഡിതനഹള്ളി, കൈത്തസന്ദ്ര ബൈപാസ്, എസ്ഐടി കോളജ്, തുംകൂർ സർവകലാശാല, തുമക്കൂരു ബസ് ടെർമിനൽ, സിദ്ദഗംഗ മെഡിക്കൽ കോളജ്, തുഡ ലേഔട്ട്, തുഡ ലേഔട്ട്, നാഗനപാളയ തുടങ്ങിയവയാണ് 26 സ്റ്റേഷനുകൾ.

  നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ; പോലീസിൽ പരാതി നൽകി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us