കർണാടക ഗവർണറായി തവാർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബെംഗളൂരു: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ തവർചന്ദ് ഗെലോട്ട് ജൂലൈ 11 ഞായറാഴ്ച കർണാടകയുടെ 19-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുൻ ഗവർണർ വജുഭായ് റുദ്ഭായ് വാല, മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കാബിനറ്റ് സഹപ്രവർത്തകർ, എംപിമാർ, എം‌എൽ‌എമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക രാജ്ഭവനിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

വജുഭായ് വാലയുടെ അഞ്ചുവർഷ കാലാവധി 2019 ഓഗസ്റ്റിൽ അവസാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമിയെ കേന്ദ്രസർക്കാർ നാമകരണം ചെയ്യാത്തതിനാൽ അദ്ദേഹം ഈ പദവിയിൽ ഇതുവരെ തുടരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയുടെ നീർ ദോശ ലോകകപ്പിലേക്ക്; മസാല ദോശയ്ക്ക് ആറാം സ്ഥാനം, നീർ ദോശയും അപ്പവും പട്ടികയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us