ബെംഗളൂരു: നഗരത്തിലെ പരപ്പന അഗ്രഹാര ജയിലിൽ നടത്തിയ ക്രൈം ബ്രാഞ്ച് പോലീ റെയ്ഡിൽ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ കൂടാതെ വിവിധതരം ആയുധങ്ങൾ ഉൾപ്പെടെ അനധികൃത വസ്തുക്കൾ ഉദ്യോഗസ്ഥർ കണ്ടെത്തി.
ജയിലിൽ തടവുകാർ എന്തെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഇടയ്ക്കിടെ റെയ്ഡുകൾ നടത്തിയിരുന്നു.
മൂന്ന് മാസത്തിലൊരിക്കൽ ജയിൽ സെല്ലുകൾ പരിശോധിക്കുമെന്നും അതിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും പരപ്പന അഗ്രഹാര ജയിലിലെ ചീഫ് സൂപ്രണ്ട് രംഗനാഥ് പറഞ്ഞു.
രാവിലെ എട്ടുമണിക്ക് പരിശോധന നടത്താൻ സിസിബി അധികൃതർ ജയിലിൽ എത്തുകയായിരുന്നു കൂടുതൽ അന്വേഷണം നടക്കുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.To monitor rowdy activities, Early morning raids conducted at Parapanna Agrahara Jail by CCB team along with Dog squad..Ganja, ganja smoking pipes, mobiles, SIMS, knives seized.. further action to be taken.. pic.twitter.com/xucuMatJOM
— Sandeep Patil IPS (@ips_patil) July 10, 2021