ജയിലിലും ഗൂഢാലോചന തടിയന്റവിട നസീറിന് വീണ്ടും ശിക്ഷ

ബെംഗളൂരു സ്‌ഫോടനക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ, ചാവേര്‍ ബോംബാക്രമണം നടത്താന്‍ ജയിലില്‍ ഗൂഢാലോചന നടത്തിയതിന് ലഷ്‌കറെ തയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 7 പേരെ എന്‍ഐഎ കോടതി 7 വര്‍ഷം കഠിനതടവിനു വിധിച്ചു.

5 പേരെ മാരകായുധങ്ങളുമായി 2023ല്‍ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്. 2008ലെ ബെംഗളുരു സ്‌ഫോടന കേസിലെ മുഖ്യ പ്രതിയായി ജയിലില്‍ കഴിയുന്നതിനിടെയാണു നസീര്‍ പുതിയ സ്‌ഫോടനങ്ങള്‍ക്കു പദ്ധതിയിട്ടത്.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

പ്രതികളുടെ വീട്ടില്‍ നിന്നു 4ഗ്രനേഡുകളും തോക്കുകളും വെടി യുണ്ടകളും പിടിച്ചെടുത്തിരുന്നു. തടിയന്റവിട നസീറാണു ഭീകരപ്രവര്‍ത്തനത്തിലേക്ക് നയിച്ചതെന്ന് പ്രതികളില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു.

മറ്റൊരു കേസില്‍, ഇതര സമുദായ നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി പരിശീലന സ്‌ഫോടനം നടത്തിയതിന് അറാഫത്ത് അലിക്ക് എന്‍ഐഎ കോടതി 6 വര്‍ഷം കഠിനതടവു വിധിച്ചു.

2023ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഈ കേസിലെ മറ്റു 2 പ്രതി കള്‍ക്കു നേരത്തേ ശിക്ഷ വിധിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts