യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!

ബെംഗളൂരു ബൈക്ക് ടാക്‌സി സര്‍വീസിനു പ്രത്യേക നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചു. ഇതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഗതാഗത മന്ത്രി രാമ ലിംഗ റെഡ്ഡിക്കും ചീഫ് സെക്രട്ടറി ശാലിനി രജനീഷിനും നിര്‍ദേശം നല്‍കി.

ബൈക്ക് ടാക്‌സി സര്‍വീസിന് അനുമതി നല്‍കുന്നതു സംബന്ധിച്ചു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഡിസംബറില്‍ സിദ്ധരാമയ്യയ്ക്കു കത്തയച്ചിരുന്നു. ബൈക്ക് ടാക്‌സി പൂര്‍ണമായി നിരോധിക്കുന്നതിനെതിരെ യുവജനങ്ങളുടെ പ്രതിഷേധം ശക്തമായതും നയംമാറ്റ
ത്തിനു സര്‍ക്കാരിനു പ്രേരണയായി.

  ചിന്നസ്വാമി സ്റ്റേഡിയത്തിൽ 'ഇഡ്ഡലി-ദോശ' വിവാദം; ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്!

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണു 2025 ജൂണില്‍ സര്‍ക്കാര്‍ ബൈക്ക് ടാക്‌സി നിരോധിച്ചത്. ഇതിനെതിരെ ബൈക്ക് ടാക്‌സി കമ്പനികളില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണു നിരോധനം റദ്ദാക്കിയത്. ഇതോടെ നഗരത്തില്‍ ബൈക്ക് ടാക്‌സി സര്‍വീസ് പുനരാരംഭിച്ചു. ബൈക്ക് ടാക്‌സി സര്‍വീസിനായി വ്യക്ത മായനയരൂപീകരണം നടത്താനും ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

ഓട്ടോക്കാര്‍ പ്രതിഷേധത്തില്‍

ബൈക്ക് ടാക്‌സികള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെ ഓട്ടോ ടാക്‌സി തൊഴിലാളികളാണു കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നത്. തങ്ങളുടെ ഉപജീവനമാര്‍ഗം തടസ്സപ്പെടുത്തു ന്ന ബൈക്ക് ടാക്‌സികള്‍ക്ക് അനുമതി നല്‍കരുതെന്നാണ് ഓട്ടോ ടാക്‌സി യൂണിയനുകളുടെ നിലപാട്. നഗരത്തില്‍ ബൈക്ക് ടാക്‌സി റൈഡര്‍മാരെ ആക്രമിക്കുന്ന സംഭവങ്ങളും കുറവല്ല. സ്വകാര്യ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന ബൈക്ക് ടാക്‌സി സര്‍വീസ് സര്‍ക്കാരിന്റെ നികുതി വരുമാനത്തെയും ബാധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴകത്തിന്റെ നായകനായി വിജയ്; നാളെ രാവിലെ 11-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
[masterslider id="10"]

Related posts

Click Here to Follow Us