സാങ്കേതിക തകരാർ; മെട്രോ പർപ്പിൾ ലൈൻ സർവീസ് തടസ്സപ്പെട്ടു 

ബെംഗളൂരു : സാങ്കേതിക തകരാറിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ മെട്രോ പർപ്പിൾ ലൈനിലെ സർവീസ് താറുമാറായത് യാത്രക്കാരെ വലച്ചു. ഗരുഡാചാർ പാളയ സ്റ്റേഷൻ മുതൽ മജെസ്റ്റിക് സ്‌റ്റേഷൻ വരെയുള്ള പാതയിലാണ് സർവീസ് താറുമാറായാണ്. സിഗ്നൽ സംവിധാനത്തിലെ തകരാറാണ് പ്രശ്നത്തിനിടയാക്കിയത്. കുറഞ്ഞവേഗതയിൽ ഈ സ്റ്റേഷനുകളിൽ മെട്രോട്രെയിനുകൾ ഓടിയെങ്കിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെത്തേണ്ട നൂറുകണക്കിന് യാത്രക്കാർ വിവിധ സ്റ്റേഷനുകളിലായി കുടുങ്ങി. 9.20-ഓടെയാണ് സിഗ്നൽതകരാർ പരിഹരിച്ച് മെട്രോസർവീസ് സാധാരണ നിലയിലാക്കാൻ അധികൃതർക്ക് കഴിഞ്ഞത്. യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് മജെസ്റ്റിക്കിൽ നിന്ന് ബൈയ്യപ്പനഹള്ളിവരെ പിന്നീട് പ്രത്യേക മെട്രോസർവീസുകൾ ഏർപ്പെടുത്തിയെങ്കിലും തിരക്ക് കുറയ്ക്കാൻ…

Read More

പർപ്പിൾ ലൈൻ സുരക്ഷാപരിശോധന 15 ഓടെ പൂർത്തിയാകുമെന്ന് ബിഎംആർസി 

ബെംഗളൂരു : മെട്രോ പർപ്പിൾ ലൈനിലെ ബൈയ്യപ്പനഹള്ളി- കെ.ആർ. പുരം, കെങ്കേരി- ചല്ലഘട്ട പാതകളിലെ സുരക്ഷാപരിശോധന സെപ്റ്റംബർ 15 ഓടെ പൂർത്തിയാക്കുമെന്ന് ബിഎംആർസി. 11, 12 തീയതികളിൽ മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണർ പരിശോധനയ്ക്കായി നഗരത്തിൽ എത്തും. സിഗ്നൽ സംവിധാനങ്ങളുടെ കാര്യക്ഷമത, ട്രാക്കുകളുടെ ഗുണനിലവാരം, യാത്രക്കാർക്കുവേണ്ടി ഒരുക്കിയ എസ്കലേറ്ററുകൾ, ഡിജിറ്റൽ ബോർഡുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എന്നിവ സുരക്ഷാ കമ്മിഷണർ പരിശോധിക്കും. പരിശോധന കഴിഞ്ഞ് അനുമതിലഭിച്ചയുടൻ രണ്ടുപാതകളിലൂടെയുമുള്ള സർവീസുകൾ തുടങ്ങാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. സുരക്ഷാപരിശോധനയുടെ മുന്നോടിയായി പുതിയ പാതയുടേയും സ്റ്റേഷനുകളുടെയും അന്തിമഘട്ടപ്രവൃത്തികൾ പൂർത്തിയായിവരുകയാണെന്ന് മെട്രോയധികൃതർ…

Read More

ഈ തീയതികളിൽ മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ മെട്രോ സർവീസ് ഉണ്ടായിരിക്കില്ല; വിശദാംശങ്ങൾ

ബെംഗളൂരു: കെങ്കേരി മുതൽ ചെല്ലഘട്ട വരെ പർപ്പിൾ ലൈൻ നീട്ടുന്ന ജോലികൾ നടക്കുന്നതിനാൽ ജനുവരി 27 മുതൽ 30 വരെ മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ മെട്രോ ട്രെയിനുകൾ ഓടില്ലെന്ന് ബെംഗളൂരുമെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പ്രസ്താവനയിൽ അറിയിച്ചു. പർപ്പിൾ ലൈനിലെ മെട്രോ ട്രെയിനുകൾ നാല് ദിവസങ്ങളിൽ ബൈയപ്പനഹള്ളിക്കും മൈസൂരു റോഡിനും ഇടയിൽ മാത്രമേ ഓടുകയുള്ളൂ. തുടർന്ന് ജനുവരി 31 ന് പുലർച്ചെ 5 മണിക്ക് മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും. നാഗസന്ദ്രയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന ഗ്രീൻ ലൈനിലെ…

Read More

പർപ്പിൾ ലൈൻ കെആർ പുരത്തേക്ക് നീട്ടുന്നതിനുള്ള പരീക്ഷണ ഓട്ടം സെപ്റ്റംബർ മുതൽ

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള പർപ്പിൾ ലൈൻ നീട്ടുന്നതിനുള്ള പരീക്ഷണ ഓട്ടം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ബൈയപ്പനഹള്ളിക്കും കെആർ പുരത്തിനും ഇടയിലുള്ള പർപ്പിൾ ലൈനിന്റെ പരീക്ഷണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നും 2022 ഡിസംബറോടെ വൈറ്റ്ഫീൽഡിലേക്ക് നീട്ടാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പ്രതീക്ഷിക്കുന്നതായി ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു.

Read More

മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; സർവീസുകളെ ബാധിക്കും, വിശദാംശങ്ങൾ

ബെംഗളൂരു : മെയ് 28 ശനിയാഴ്ച രാത്രി പർപ്പിൾ ലൈനിലൂടെ (കെങ്കേരി മുതൽ ബൈയപ്പനഹള്ളി വരെ) ബെംഗളൂരുവിലെ നമ്മ മെട്രോ സർവീസുകൾ അൽപനേരം തടസ്സപ്പെടും. എംജി റോഡിനും ട്രിനിറ്റി മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് നിയന്ത്രണം. മെയ് 28 ന് രാത്രി 9.30 മുതൽ ബൈയപ്പനഹള്ളി, എംജി റോഡ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ മെട്രോ സർവീസുകൾ നിർത്തിവയ്ക്കും. ഈ കാലയളവിൽ പർപ്പിൾ ലൈനിൽ എംജി റോഡിനും കെങ്കേരിക്കുമിടയിൽ മാത്രമേ മെട്രോ ട്രെയിനുകൾ ഓടുകയുള്ളൂ. കെങ്കേരിയിൽ നിന്ന് ബൈയപ്പനഹള്ളിയിലേക്കുള്ള…

Read More

ഏപ്രിൽ 23-ന് പർപ്പിൾ ലൈൻ ബെംഗളൂരു മെട്രോ സർവീസുകൾ തടസ്സപ്പെടും : വിശദാംശങ്ങൾ  

ബെംഗളൂരു: ഏപ്രിൽ 23 ശനിയാഴ്ച രാത്രി പർപ്പിൾ ലൈനിലൂടെ (കെങ്കേരി മുതൽ ബൈയപ്പനഹള്ളി വരെ) ബെംഗളൂരുവിലെ നമ്മ മെട്രോ സർവീസുകൾ അൽപനേരം തടസ്സപ്പെടും. സിവിൽ ജോലികൾ കാരണമാണ് സർവീസുകളെ ബാധിക്കുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ദിരാനഗറിനും സ്വാമി വിവേകാനന്ദനും ഇടയിലാണ് സ്റ്റോപ്പുകൾ. എന്നാൽ സിവിൽ ലൈൻ ജോലികൾ കാരണം രാത്രി 9.30 മുതൽ പർപ്പിൾ ലൈനിൽ കെങ്കേരിക്കും എംജി റോഡിനും ഇടയിൽ മാത്രമേ ട്രെയിനുകൾ ഓടുകയുള്ളൂ. ജോലി സുഗമമാക്കുന്നതിന്, പർപ്പിൾ ലൈനിൽ 23.04.2022 (ശനി) രാത്രി 9.30…

Read More

ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ തകരാർ; ഒരു മണിക്കൂറിലേറെ കുടുങ്ങി യാത്രക്കാർ

ബെംഗളൂരു : തിങ്കളാഴ്ച, മെട്രോ ട്രെയിനുകളിലൊന്നിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിൽ യാത്ര ചെയ്യുന്ന നിരവധി യാത്രക്കാർ ഒരു മണിക്കൂറിലേറെ കുടുങ്ങി. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, നാല് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ആണ് കുടുങ്ങിയത്. മഗഡി റോഡ് മെട്രോ സ്‌റ്റേഷനിൽ രാവിലെ 9.10ഓടെയാണ് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തത്. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു, “ഇന്ന് രാവിലെ 9.10 ഓടെ മഗഡി റോഡ് മെട്രോ…

Read More

പർപ്പിൾ ലൈനിൽ അറ്റകുറ്റപണികൾ; ട്രിനിറ്റി, ഹലാസുരു മെട്രോ സർവീസുകൾ വെട്ടിക്കുറച്ചു

ബെംഗളൂരു : പർപ്പിൾ ലൈനിൽ ട്രിനിറ്റി, ഹലാസുരു മെട്രോ സ്റ്റേഷനുകൾക്കിടയിൽ സിവിൽ മെയിന്റനൻസ് ജോലികൾ 04.12.2021 (ശനി) വൈകുന്നേരം 5.00 മുതൽ ബിഎംആർസിഎൽ ഏറ്റെടുക്കുന്നു. അതിനാൽ മേൽപ്പറഞ്ഞ ജോലികൾ സുഗമമാക്കുന്നതിന് പർപ്പിൾ ലൈനിൽ 04.12.2021 ശനിയാഴ്ച്ച വൈകുന്നേരം 05:00 മുതൽ ഞായർ 05.12.2021 രാവിലെ 07.00 വരെ, ബൈയപ്പനഹള്ളിക്കും എംജിക്കും ഇടയിൽ മെട്രോ ട്രെയിൻ സർവീസുകൾ വെട്ടിക്കുറച്ചു. ഈ കാലയളവിൽ, പർപ്പിൾ ലൈനിൽ മെട്രോ ട്രെയിനുകൾ എം.ജി. റോഡ്, കെങ്കേരി മെട്രോ സ്റ്റേഷനുകൾ ഷെഡ്യൂൾ പ്രകാരം സർവീസുകൾ നടക്കുന്നതായിരിക്കും , മെട്രോ ട്രെയിൻ സർവീസുകൾ…

Read More

ബെംഗളൂരു മെട്രോ സേവനങ്ങൾ താത്കാലികമായി തടസ്സപ്പെടും

ബെംഗളൂരു: അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നമ്മ മെട്രോ പർപ്പിൾ ലൈനിലെ മെട്രോ സേവനങ്ങൾ ഇന്നും നാളെയും താത്കാലികമായി തടസ്സപ്പെടുമെന്ന് ബി.എം.ആർ.സി.എൽ (ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) അറിയിച്ചു. എം.ജി റോഡ് മുതൽ ബയപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾ വരെ, ഇന്ന് വൈകുന്നേരം 4 മണി മുതൽ ഒക്ടോബർ 10 രാവിലെ 10 മണി വരെ ആയിരിക്കും സേവനങ്ങൾ തടസ്സപ്പെടുക. ട്രിനിറ്റി, അൾസൂർ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ഒക്ടോബർ 9 ശനിയാഴ്ച അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഈ കാലയളവിൽ, പർപ്പിൾ ലൈൻ കെംഗേരി, എംജി റോഡ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ…

Read More

വിപുലീകരിച്ചു പർപ്പിൾ ലൈൻ ഈ മാസം 29 ന് ഉത്‌ഘാടനം ചെയ്യും

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം 75,000 യാത്രക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന പ്രതീക്ഷയോടെ, മൈസൂർ റോഡിനും കെങ്കേരിക്കുമിടയിലുള്ള വിപുലീകരിച്ച മെട്രോ ലൈൻ ഈ മാസം 29 -ന് ഉച്ചയ്ക്ക് 12 മണിക്ക് ബി.എം.ആർ.സി.എൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ബൈയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടുന്ന എല്ലാ ട്രെയിനുകളും തിരക്കുള്ള സമയങ്ങളിൽ കെങ്കേരിയിലേക്ക് പോകുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. എന്നിരുന്നാലും, തിരക്കില്ലാത്ത സമയങ്ങളിൽ ഒന്നിടവിട്ടുള്ള സെർവീസുകൾ മാത്രമായിരിക്കും പർപ്പിൾ ലൈനിൽ ഉണ്ടാകുക. അത്രക്കയുടെ തിരക്ക് കൂടുന്നതനുസരിച്ചു…

Read More
Click Here to Follow Us