ഈ തീയതികളിൽ മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ മെട്രോ സർവീസ് ഉണ്ടായിരിക്കില്ല; വിശദാംശങ്ങൾ

ബെംഗളൂരു: കെങ്കേരി മുതൽ ചെല്ലഘട്ട വരെ പർപ്പിൾ ലൈൻ നീട്ടുന്ന ജോലികൾ നടക്കുന്നതിനാൽ ജനുവരി 27 മുതൽ 30 വരെ മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ മെട്രോ ട്രെയിനുകൾ ഓടില്ലെന്ന് ബെംഗളൂരുമെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പ്രസ്താവനയിൽ അറിയിച്ചു.

പർപ്പിൾ ലൈനിലെ മെട്രോ ട്രെയിനുകൾ നാല് ദിവസങ്ങളിൽ ബൈയപ്പനഹള്ളിക്കും മൈസൂരു റോഡിനും ഇടയിൽ മാത്രമേ ഓടുകയുള്ളൂ. തുടർന്ന് ജനുവരി 31 ന് പുലർച്ചെ 5 മണിക്ക് മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും. നാഗസന്ദ്രയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന ഗ്രീൻ ലൈനിലെ സർവീസുകൾ തടസ്സമില്ലാതെ തുടരുമെന്നും ബിഎംആർസിഎൽ കൂട്ടിച്ചേർത്തു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

നായണ്ടഹള്ളി, ആർആർ നഗർ, ജ്ഞാനഭാരതി, പട്ടണഗെരെ, കെങ്കേരി ബസ് ടെർമിനൽ, കെങ്കേരി മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് അടച്ചിടുന്നത്. ബൈയപ്പനഹള്ളി മുതൽ കെങ്കേരി വരെയാണ് നിലവിൽ പർപ്പിൾ ലൈൻ ആണ് ഓടുന്നത്. നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ചെല്ലഘട്ടയെ ബന്ധിപ്പിക്കുന്നതിന് ബിഎംആർസിഎൽ ഇത് 1.8 കിലോമീറ്റർ ആയി വികസിപ്പിക്കുകയാണ്. ചെല്ലഘട്ടയിലും ഡിപ്പോ നിർമിക്കുന്നുണ്ട്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ബിഎംആർസിഎൽ (BMRCL )-ന്റെ 2022 ഡിസംബറിലെ വാർത്താക്കുറിപ്പ് പ്രകാരം, പട്ടണഗെരെ-ചെല്ലഘട്ട സെക്ഷനിലെ (റീച്ച് 2 ബി) സിവിൽ വർക്കുകൾ 98.77% പൂർത്തിയായി. വിഭാഗം ഏപ്രിലിൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
[masterslider id="10"]

Related posts