തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നു ; സിദ്ധരാമയ്യ

ബെംഗളൂരു:തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ച് കർണാടക കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ.സിദ്ധരാമയ്യ.

മൈസൂരിലെ വരുണയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. രാവിലെ ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൻ പ്രചാരണമാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നത്. അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ.പി നദ്ദ തുടങ്ങി 40 ദേശീയ നേതാക്കളാണ് കർണാടകയിൽ ഭരണം നിലനിർത്താൻ പ്രചാരണത്തിനിറങ്ങുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് പത്രിക സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് പകരം മകൻ വിജയേന്ദ്ര ആണ് ശികാരിപുരിൽ നിന്ന് മത്സരിക്കുന്നത്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോയോടെയാണ് വിജയേന്ദ്ര പത്രിക സമർപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts