കോൺഗ്രസിൻ്റെ താര പ്രചാരകരുടെ പട്ടിക പുറത്ത്;യുവനേതാവിനെ ഒഴിവാക്കി;മുൻ ബി.ജെ.പി മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി.

ബെംഗളൂരു : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള പ്രചരണം കൊഴുപ്പിക്കാനുള്ള താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. കർണാടകക്കാരനും ദേശീയ അധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖാർഗെ തന്നെയാണ് പട്ടികയിൽ ആദ്യം, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സീനിയർ നേതാക്കളായ സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, പി പരമേശ്വര എന്നിവരും ലിസ്റ്റിൽ ഉണ്ട്.

ജയറാം രമേശ്, കെ.സി.വേണുഗോപാൽ, രണ്ദീപ് സുർജേവാല എന്നിവർക്കൊപ്പം ദിവ്യാസ്പന്ദന എന്ന രമ്യയും ഉമാശ്രീയും കനയ്യ കുമാറും പട്ടികയിൽ ഇടം പിടിച്ചു.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയും ശശി തരൂരുമുണ്ട്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ട്, ചത്തീസ്ഗഡ് ഭൂപേഷ് ഭാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു എന്നിവരുമുണ്ട്.

രാജസ്ഥാനിൽ ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റ് പട്ടികയിൽ ഇല്ല, മുൻ ബിജ.പി.മുഖ്യമന്ത്രിയും അടുത്തിടെ പാർട്ടിയിൽ ചേരുകയും ചെയ്ത ജഗദീഷ് ഷെട്ടാർ പട്ടികയിൽ ഉൾപ്പെട്ടത് കൗതുകമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts