ആസ്തി 250 കോടി, ലക്ഷ്മി അരുണയുടെ ആസ്തി വിവരം പുറത്ത്

ബെംഗളൂരു: സംസ്ഥാനത്ത് മത്സരിക്കുന്ന ഖനി വ്യവസായിയുടെ സ്വത്ത് വിവരം പുറത്ത്. വിവാദ ഖനി വ്യവസായി ഗാലി ജനാര്‍ദ്ദന റെഡ്ഡിയുടെ ഭാര്യ ലക്ഷ്മി അരുണയാണ് ഞെട്ടിക്കുന്ന സ്വത്ത് വിവരങ്ങള്‍ പുറത്ത് വിട്ടത്.

84 കിലോ വജ്രങ്ങള്‍, 437 കിലോ വെള്ളി, മറ്റ് സ്വര്‍ണാഭരണങ്ങള്‍ എന്നിവയുടെ കണക്കുകളാണ് നാമ നിര്‍ദ്ദേശ പത്രികക്ക് ഒപ്പം സമര്‍പ്പിച്ചത്. 250 കോടിയുടെ സ്വത്തുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ‌

ബെള്ളാരി സിറ്റിയില്‍ നിന്നാണ് ലക്ഷ്മി അരുണ മത്സരിക്കുന്നത്. കല്യാണ രാജ്യ പ്രഗതിപക്ഷയുടെ സ്ഥാനാര്‍ത്ഥിയായാണ് ലക്ഷ്മി അരുണ മത്സരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ ലക്ഷ്മി അരുണ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ഭര്‍ത്താവ് ജനാര്‍ദ്ദന റെഡ്ഡിയും മത്സരിക്കുന്നുണ്ട്. വടക്കന്‍ കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലുള്ള ഗംഗാവതി മണ്ഡലത്തില്‍ നിന്നാണ് ജനാര്‍ദ്ദന റെഡ്ഡി മത്സരിക്കുന്നത്. ലക്ഷ്മിഅരുണ സമര്‍പ്പിച്ച പത്രിക പ്രകാരം കൂടുതല്‍ സ്വര്‍ണവും വജ്രവും ജനാര്‍ദ്ദന റെഡ്ഡിയുടെ പേരിലാണെന്നാണ് റിപ്പോര്‍ട്ട്.

46 കിലോ വജ്രവും സ്വര്‍ണവും ജനാര്‍ദ്ദന റെഡ്ഡിയുടെ പേരിലുണ്ട്. ഭാര്യയുടെ പേരിലുള്ളത് 38 കിലോയുടെ ആഭരണമാണ്. ഹോസ്പിറ്റാലിറ്റി, ട്രാവല്‍, മൈനിംഗ്, ഏവിയേഷന്‍, കെമിക്കല്‍ മേഖലകളിലായി ഒരു ഡസനോളം കമ്പനികളിലായി 79 കോടിയുടെ നിക്ഷേപമാണ് ലക്ഷ്മി അരുണയ്ക്കുള്ളത്.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

ജനാര്‍ദ്ദന റെഡ്ഡിക്ക് 21 കോടിയുടെ നിക്ഷേപമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കര്‍ണാടകയിലും ആന്ധ്രപ്രദേശിലുമായി 93 കാര്‍ഷിക ഇടങ്ങളാണ് ലക്ഷ്മി അരുണയ്ക്കുള്ളത്. എല്‍ഐസി പെന്‍ഷന്‍, പലിശ, വാടക, എന്നിവയൊക്കെയാണ് ലക്ഷ്മി അരുണ വരുമാന സ്രോതസ്സായി കാണിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts